െകാച്ചി: കച്ചേരിപ്പടി ശിങ്കാരം ലോട്ടറിക്കടയുടെ ഷട്ടർ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച കേസിലെ പ്രതി സാബു പിടിയിൽ. കഴിഞ്ഞ ഒമ്പതിന് പുലർച്ച മൂന്നോടെ പ്രതി കടയുടെ മുൻവശത്ത് വന്ന് കിടന്ന് ഷട്ടറിെൻറ താഴ് മുറിച്ചുമാറ്റിയാണ് അകത്ത് കടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ലക്ഷം രൂപയും കാരുണ്യ ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചു. കടയിലെ സി.സി ടി.വിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി പട്രോളിങ് സംഘത്തെ കണ്ട് പ്രതി ഓടിമറയാൻ ശ്രമിക്കുേമ്പാഴാണ് പിടിയിലായത്. പ്രതിയിൽനിന്ന് 70,000 രൂപയും മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകളും കണ്ടെടുത്തു.
ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ വി.ബി. അനസ്, അസി. സബ് ഇൻസ്പെക്ടർ നജീബ്, സിവിൽ പൊലീസ് ഓഫിസർമാരായ ദീപു, വിനീത്, നിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.