കാക്കനാട്: കാൻറീൻ നടത്തിപ്പിെൻറ പേരിൽ യുവതിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത വരുത്തി കടന്നു കളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മറിയപ്പടി ഭാഗത്ത് താമസിക്കുന്ന ഐക്കരക്കുടി വീട്ടിൽ മുഹമ്മദ് റെനീഷാണ് (46) തൃക്കാക്കര പൊലീസിെൻറ പിടിയിലായത്.
ചെറായിയിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. പരാതിക്കാരിയായ യുവതിയുമൊത്ത് വാഴക്കാലയിൽ ഒരുമിച്ച് താമസിച്ച് കാൻറീൻ നടത്തുകയായിരുന്നു ഇയാൾ. കാൻറീൻ നടത്തിപ്പിനെന്ന വ്യാജേന പലരിൽനിന്നായി പണം വാങ്ങിയിരുന്നു. പിന്നീട് പണം മടക്കി ലഭിക്കാൻ ആളുകൾ അന്വേഷിച്ചുവരാൻ തുടങ്ങിയപ്പോഴാണ് യുവതിക്ക് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.
കാൻറീൻ നടത്തിയിരുന്ന കെട്ടിടത്തിെൻറ വാടകയിനത്തിലും തട്ടിപ്പ് നടത്തിയിരുന്നു. തൃക്കാക്കര സി.ഐ ആർ. ഷാബുവിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എൻ.ഐ. റഫീഖ്, റോയി കെ. പുന്നൂസ്, സി.പി.ഒമാരായ ജാബിർ, രഞ്ജിത്, ഷബീർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. വൃക്കദാനത്തിെൻറ പേരിലും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.