പള്ളുരുത്തി (എറണാകുളം): വാഹനം തടഞ്ഞുനിർത്തി ഡ്രൈവറുടെ മാലയും ഫോണും തട്ടിയെടുത്ത പ്രതിയെ പൊലീസ് പിടികൂടി. ഇടക്കൊച്ചി അംബേദ്കർ റോഡിൽ താമസിക്കുന്ന റാസിക്ക് (27) എന്ന പൂച്ച റാഫിക്കാണ് പിടിയിലായത്. ശനിയാഴ്ച് രാത്രി പതിനൊന്നരയോടെ പള്ളുരുത്തി ഭാഗത്ത് കോഴി വിതരണം ചെയ്ത് പെരുമ്പാവൂരിന് മടങ്ങുകയായിരുന്ന ടെമ്പോയെ ബൈക്കിൽ പിന്തുടർന്ന് പള്ളുരുത്തിനട ബിന്നി റോഡിന് സമീപത്തുവെച്ച് തടഞ്ഞുനിർത്തി. ഡ്രൈവറെ ഭീഷണിപ്പെടുത്തി ഫോണും രണ്ടേ കാൽ പവൻ മാലയും തട്ടിയെടുക്കുകയായിരുന്നു.
ഉടൻ ഡ്രൈവർ വിത്സൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിക്കാരൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ സമീപത്തെ സി.സി കാമറയുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇടക്കൊച്ചിയിലെ ബോട്ട്യാർഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പള്ളുരുത്തി സർക്കാർ ഇൻസ്പെക്ടർ ജോയി മാത്യുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി തന്നെ പ്രതിയെ വലയിലാക്കി. ഇയാളിൽനിന്നും മോഷണ മുതൽ കണ്ടെടുത്തു. എസ്.ഐ അശോകൻ, എ.എസ്.ഐ മാരായ സമദ്, സുഘോഷ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.