മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിവസമുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസ് പക്ഷപാതപരമായി പെരുമാറുകയാെണന്ന് യു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയപരമായും നിയമപരമായും നേരിടും.
തെരഞ്ഞെടുപ്പ് ദിവസം വാളകത്ത് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് എബി പൊങ്ങണത്തിനെയാണ് വാളകം മേക്കടമ്പ് നെയ്ത്തുശാലപ്പടി 34ാം നമ്പർ ബൂത്തിൽെവച്ച് ഒരുകൂട്ടം സി.പി.എം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചത്. അക്രമം നടന്ന് മൂന്നുദിവസമായിട്ടും പ്രതികളെ ഒരാളെപ്പോലും പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഒപ്പം വാദിയെ പ്രതിയാക്കുന്ന നടപടിയും സ്വീകരിക്കുകയാണ്. സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരെ പ്രതികളാക്കാനുള്ള നടപടികളാണ് നടത്തുന്നതെന്നും മാത്യു പറഞ്ഞു. പൊതുപ്രവർത്തകരെയടക്കം കൈയേറ്റം ചെയ്ത പൊലീസ് നടപടിയും നീതീകരിക്കാൻ കഴിയില്ല. തെൻറ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ പി.എ. ബഷീറിനെ പൊലീസ് കൈയേറ്റം ചെയ്തു.
വാഴപ്പിള്ളിയിലും തർബിയത്തിലും പേഴക്കാപ്പിള്ളിയിലും പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാെണന്ന് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ, യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.എം. അമീർ അലി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.എ. സലീം ഹാജി, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് പി.എ. ബഷീർ എന്നിവരും പങ്കെടുത്തു. പൊലീസ് നിലപാടിനെതിരെ യു.ഡി.വൈ.എഫിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് െനഹ്റു പാർക്കിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.