കൊച്ചി: നിർമാണം പൂർത്തീകരിച്ച് 2022ൽ കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് ഓടിയെത്തുമെന്ന് അധികൃതർ. പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള നിർമാണം 2022 മാർച്ചിൽ പൂർത്തീകരിച്ച് സർവിസ് ആരംഭിക്കും.
തുടർന്ന്, തൃപ്പൂണിത്തുറ ടെർമിനലിലേക്ക് 2022 ഡിസംബറിൽ സർവിസ് ആരംഭിക്കാൻ കഴിയുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ വ്യക്തമാക്കി. ആലുവ മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം 6218.14 കോടി രൂപക്കാണ് പൂർത്തീകരിച്ചത്. പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള നിർമാണത്തിന് 710.93 കോടിയും തുടർന്നുള്ള നിർമാണത്തിന് 448.33 കോടിയും ചെലവ് വരുമെന്ന് കെ.എം.ആർ.എൽ വ്യക്തമാക്കി.
ഇത് വടക്കേക്കോട്ടയിെലയും തൃ-പ്പൂണിത്തുറയിെലയും ഭൂമി ഏറ്റെടുക്കലിന് ചെലവായ തുക ഉൾപ്പെടെയാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള നിർമാണത്തിന് ആകെ 7377.4 കോടിയാണ് ചെലവ് വരുക. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന് 1957.05 കോടിയാണ് എസ്റ്റിമേറ്റ് തുക. തൃപ്പൂണിത്തുറയിലേക്കുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കോവിഡും ലോക്ഡൗണും കാരണമാണ് പ്രതീക്ഷിച്ചതിെനക്കാൾ സമയം അതിക്രമിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അവർ വ്യക്തമാക്കി.
കൊച്ചിയിലെ ജനങ്ങൾക്ക് ഏറ്റവും സുരക്ഷിതവും ആധുനികവുമായ ഗതാഗത സൗകര്യമൊരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ കെ.ആർ. ജ്യോതിലാൽ പറഞ്ഞു. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓടിയെത്തും 2022ൽ തൃപ്പൂണിത്തുറയിലേക്ക്ഓടിയെത്തും 2022ൽ തൃപ്പൂണിത്തുറയിലേക്ക്
മെട്രോ രണ്ടാം ഘട്ടത്തിെൻറ പ്രാരംഭ നടപടികൾക്കായി കേരള സർക്കാർ 236 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കൽ നടപടികൾ ഇവിടെ പുരോഗമിക്കുകയാണ്. കാക്കനാട് ജങ്ഷൻ മുതൽ ഇൻഫോപാർക്ക് എക്സ്പ്രസ് വേ പ്രവേശന കവാടം വരെയുള്ള 2.5 കിലോമീറ്റർ വരെയുള്ള നിർമാണത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
2021 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. െജ.എൽ.എൻ സ്റ്റേഡിയം മുതൽ കുന്നുംപുറം വരെയുള്ള 4.5 കിലോമീറ്റർ ദൂരത്തേക്കുള്ള ആദ്യഘട്ട പണികൾ ഡിസംബറിൽ പൂർത്തീകരിക്കും. നഗരത്തിലെ സുരക്ഷിത ഗതാഗത സൗകര്യങ്ങൾക്കുവേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നടത്തുന്ന മറ്റ് നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഇടപ്പള്ളി, ആലുവ-പുളിഞ്ചുവട്, പേട്ട, എസ്.എൻ ജങ്ഷൻ, വടക്കേക്കോട്ട എന്നീ ജങ്ഷനുകളുടെ വികസന പ്രവർത്തനങ്ങളാണ് പ്രധാനമായി നടക്കുന്നത്. കൂടാതെ ഓട, ഫുട്പാത്ത് നിർമാണം, നഗര സൗന്ദര്യവത്കരണം തുടങ്ങിയവും വിവിധ സ്ഥലങ്ങളിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.