പള്ളുരുത്തി: തൊടിയിലെയും റോഡിലെയും പാഴ്വസ്തുക്കൾ മോഹനന് കലാരൂപങ്ങൾ നിർമിക്കാനുള്ള വസ്തുക്കളാണ്. പാഴ്വസ്തുക്കൾകൊണ്ട് പീരങ്കി മാതൃക മുതൽ മധുചഷകം, മുത്തശ്ശൻ ക്ലോക്ക്, ആവനാഴി, നെറ്റിപ്പട്ടം, പരശുരാമെൻറ മഴു തുടങ്ങി പല കാഴ്ചവസ്തുക്കളും മെനയുകയാണ് 75കാരനായ ഈ കലാകാരൻ. ഇതിനകം രണ്ടായിരത്തോളം വ്യത്യസ്തങ്ങളായ കലാവിരുതുകളാണ് നിർമിച്ചത്.
പള്ളുരുത്തി നമ്പ്യാപുരം റോഡിൽ പാട്ടപ്പറമ്പിൽ പി.കെ. മോഹനൻ, 14ാം വയസ്സിൽ സഹോദരിയുടെ പുത്രിക്ക് ഒരു കളിപ്പാട്ടം തയാറാക്കണമെന്ന മോഹത്തോടെയാണ് കലാരൂപ നിർമാണത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഓട്ടോ ഓടിക്കാൻ തുടങ്ങിയപ്പോഴും സമയം കിട്ടുമ്പോൾ പാഴ്വസ്തുക്കൾകൊണ്ട് വ്യത്യസ്ത രൂപങ്ങൾ തയാറാക്കി. സൃഷ്ടികൾ പലതും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. സുവർണ ശിവലിംഗ രൂപമടക്കമുള്ള കലാരൂപങ്ങൾ വടക്കേ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലേക്കും കയറ്റി അയച്ചു.
ഇപ്പോൾ വിശ്രമജീവിതമാണെങ്കിലും കലാരൂപ നിർമാണത്തിൽനിന്ന് പിന്നോട്ടില്ല. ഭാര്യ കമലം, ഏക മകൻ വിനോദ്, മരുമകൾ ജീഷ, പേരമകൾ ആതിര എന്നിവർ പിന്തുണയുമായി പിറകെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.