കൊച്ചി: മൂന്നുനില കെട്ടിടത്തിെൻറ ടെറസിൽ ഒളിപ്പിച്ചിരുന്ന മലമ്പാമ്പിെൻറ നെയ്യും അവശിഷ്ടങ്ങളും വനപാലകർ പിടികൂടി. പുല്ലേപ്പടി-തമ്മനം റോഡിന് തെക്ക് കാരണക്കോടം ഭാഗത്ത് കളത്തിൽ കെ.എ. ജോസഫിെൻറ മൂന്നുനില കെട്ടിടത്തിെൻറ ടെറസിൽ മൊബൈൽ ടവറിെൻറ അടിഭാഗത്ത് ബക്കറ്റിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു മലമ്പാമ്പിെൻറ നെയ്യും അവശിഷ്ടങ്ങളും.
എറണാകുളം വനം വിജിലൻസ് ഡി.എഫ്.ഒക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എറണാകുളം, പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡുകളും മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. കെട്ടിട ഉടമക്കെതിരെ കേസെടുത്തു. മലമ്പാമ്പിനെ കൊല്ലുന്നതും കൈവശം വെക്കുന്നതും ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എറണാകുളം ഫ്ലയിങ് സ്ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.എം. മുഹമ്മദ് കബീർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുനിത്ത് പി. നായർ, പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.വി. ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.ആർ. ശ്രീജിത്ത്, കെ.പി. ലൈപിൻ, ആർ. ശോഭ്രാജ്, പി.ആർ. രജീഷ്, സി.എം. സുബീഷ്, ഡ്രൈവർ കെ.ആർ. അരവിന്ദാക്ഷൻ, മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ കെ.സി. രാജേന്ദ്ര ബാബു, പി.ആർ. റജിമോൻ, തമീം കെ. മുഹമ്മദ്, ആർ. അനുരാജ്, എസ്. രജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.