മൂവാറ്റുപുഴ: നവകേരള സദസിന് ഒരു ലക്ഷം രൂപ നൽകണമെന്ന സർക്കാർ നിർദേശം മൂവാറ്റുപുഴ നഗരസഭ തള്ളി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചേർന്ന കൗൺസിലാണ് തീരുമാനം എടുത്തത്.
നവകേരള സദസ് ആവശ്യപ്പെടുന്ന മുറയ്ക്ക് നഗരസഭകൾക്ക് ഒരു ലക്ഷം രൂപ തനതു ഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിന് നഗരസഭ സെക്രട്ടറിക്ക് അനുമതി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് കൗൺസിൽ പരിഗണനക്ക് വന്നപ്പോൾ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ എതിർത്തു.
എൽ.ഡി.എഫ് അംഗങ്ങൾ പണം കൊടുക്കണമെന്നു വാദിച്ചെങ്കിലും ഭരണകക്ഷിയായ യു.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗങ്ങളും പണം കൊടുക്കേണ്ടതില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. ഒരു സി.പി.ഐ അംഗവും എൽ.ഡി.എഫിനെ പിന്തുണക്കുന്ന വിമത കോൺഗ്രസ് അംഗമായ പ്രമീള ഗിരീഷ് കുമാറും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഭരണ കക്ഷിയിൽ പെട്ട മുസ്ലിം ലീഗിലെ രണ്ടംഗങ്ങളും കൗൺസിൽ യോഗത്തിന് എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.