മൂവാറ്റുപുഴ നഗരറോഡ് വികസന ഭാഗമായി സ്ഥാപിച്ച അശാസ്ത്രീയ ഡക്ടുകൾ

മൂവാറ്റുപുഴ നഗരവികസന സ്തംഭനം; കാരണംകാണിക്കൽ നോട്ടീസ് അയച്ച് ഹൈകോടതി

മൂ​വാ​റ്റു​പു​ഴ: അ​ന​ന്ത​മാ​യി നീ​ളു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര റോ​ഡ് വി​ക​സ​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ കേ​ര​ള റോ​ഡ്​ ഫ​ണ്ട്​ ബോ​ർ​ഡ്​ (കെ.​ആ​ർ.​എ​ഫ്.​ബി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച്.

റോ​ഡ്​ പു​ന​ർ​നി​ർ​മാ​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി മൂ​വാ​റ്റു​പു​ഴ ഡെ​വ​ല​പ്മെൻറ് അ​സോ​സി​യേ​ഷ​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എം.​സി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡ് ഉ​ന്ന​ത നി​ലാ​വ​ര​ത്തി​ൽ റീ​ടാ​ർ ചെ​യ്തി​ട്ട് ആ​റ്​ വ​ർ​ഷ​ത്തി​ന് മേ​ലെ​യാ​യെ​ന്നും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ന​ഗ​രം നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ആം​ബു​ല​ൻ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ര​ക്ഷാ​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ന​ഗ​ര​ത്തി​ൽ.

ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​ക്കൂ​റി​ൽ നാ​ലാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്ഷ​ൻ മു​ത​ൽ ക​ച്ചേ​രി​ത്താ​ഴം പാ​ലം വ​രെ ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന താ​ൽ​ക്കാ​ലി​ക കു​ഴി​യ​ട​ക്ക​ൽ അ​ല്ലാ​തെ റീ ​ടാ​ർ ചെ​യ്യു​ന്ന​തി​ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​സോ​സി​യേ​ഷ​ൻ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ചു.

50 കോ​ടി​ക്ക് മേ​ൽ ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ഗ​ര വി​ക​സ​നം ന​ട​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷം കാ​ലാ​വ​ധി നി​ശ്ച​യി​ച്ച് 2022 ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ഴും അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​മൂ​ലം ഒ​ന്ന​ര വ​ർ​ഷം ക​ഴി​യു​മ്പോ​ഴും 40 ശ​ത​മാ​നം പ​ണി​ക​ൾ പോ​ലും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി, ക​ല​ക്ട​ർ, മൂ​വാ​റ്റു​പു​ഴ ത​ഹ​സി​ൽ​ദാ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ, താ​ലൂ​ക്ക് സ​ർ​വേ​യ​ർ, കേ​ര​ള ജ​ല അ​തോ​റി​റ്റി എ​ന്നി​വ​രാ​ണ്​ കേ​സി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ. ഇ​വ​ർ​ക്ക്​ നോ​ട്ടീ​സ് അ​യ​ച്ച ഹൈ​കോ​ട​തി വി​ശ​ദ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി കേ​സ്​ ഡി​സം​ബ​ർ 10ലേ​ക്ക് മാ​റ്റി. ഹ​ര​ജി​ക്കാ​ർ​ക്ക് വേ​ണ്ടി അ​ഡ്വ. റാം ​മോ​ഹ​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Stagnation of urban development in Muvattupuzha; High Court sent show cause notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.