മൂവാറ്റുപുഴ: കീച്ചേരിപ്പടിയിൽനിന്ന് ആരംഭിക്കുന്ന ആസാദ്റോഡ്-ആട്ടായം-കുറ്റിക്കാട്ട് ചാല്പടി റോഡിന് ശാപമോഷം. വർഷങ്ങൾക്ക് മുമ്പ് ഫണ്ട് അനുവദിച്ചിട്ടും നിർമാണം ആരംഭിക്കാതെ കിടന്ന റോഡിന്റെ പണി വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിൽ ധാരണ.
2020 നവംബറിൽ റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കീച്ചേരിപ്പടിയിൽനിന്ന് ആരംഭിച്ച് പായിപ്ര പഞ്ചായത്തിലെ -ആട്ടായം-കുറ്റിക്കാട്ട് ചാല്പടിയിലെ മുളവൂരിൽ എത്തുന്ന എട്ട് കിലോമീറ്റർ റോഡിലെ മുളവൂർ മേഖലയിലെ 3.5 കിലോമീറ്ററിന് 3.50 -കോടി അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മണ്ഡലത്തിലെ പ്രധാന പാതയായ ഇത് 1985ൽ നാട്ടുകാരുടെ ശ്രമഫലമായാണ് നിർമിച്ചത്.
മുളവൂർ നിവാസികൾക്ക് എളുപ്പത്തിൽ മൂവാറ്റുപുഴയിൽ എത്താൻ കഴിയുന്ന റോഡ് പിന്നീട് ജില്ല പഞ്ചായത്തിന്റയും പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും അധീനതയിലായതോടെ റോഡ് നിര്‍മാണം ഏകോപിപ്പിക്കാനാകാതെ കിടക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒന്നര കിലോമീറ്റര്‍ റോഡ് എല്ലാ വര്‍ഷവും കൃത്യമായി അറ്റകുറ്റപ്പണി നടത്തും. എന്നാല്‍, ജില്ല പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗമായി വരുന്ന റോഡ് പലപ്പോഴും തകര്‍ന്ന് കിടക്കും.
ഈ സാഹചര്യത്തിലാണ് മുൻ എം.എൽ.എ എൽദോ എബ്രഹാം മുൻകൈയെടുത്ത് പായിപ്ര പഞ്ചായത്തിലെ മൂന്നര കിലോമീറ്റർ റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.