മൂവാറ്റുപുഴ: രാത്രിയിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം നടത്തിവന്നയാൾ പിടിയിലായി. ഐരാപുരം കുഴൂർ സ്വാശ്രയ കോളജിന് സമീപം പാറത്തട്ടയിൽ വീട്ടിൽ മനു മോഹനെയാണ് (23) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ യൂസ്ഡ് ലോറി യാർഡുകളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇരുപതോളം ബാറ്ററികൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ്.
വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം പതിവായതിനെ തുടർന്ന് മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ പ്രത്യേക നിർദേശം നൽകിയിരുന്നു. രാത്രിയിൽ സ്കൂട്ടറിൽ എം.സി റോഡിലൂടെ സഞ്ചരിച്ചുവന്ന് വിവിധ ഇടങ്ങളിൽ മോഷണം നടത്തിവരികയായിരുന്നു പ്രതി. മോഷണം നടത്തി വിറ്റ ബാറ്ററികൾ കോലഞ്ചേരിയിലെ ആക്രി വിൽപന കേന്ദ്രത്തിൽനിന്ന് പൊലീസ് കണ്ടെത്തി.
മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.കെ. രാജേഷ്, എ.എസ്.ഐ പി.സി. ജയകുമാർ, എസ്.സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ മുതൽ വാങ്ങുന്ന ആക്രിക്കട ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.