മൂവാറ്റുപുഴ: നഗരത്തിലെ കിഴക്കേക്കര മേഖലയിൽ വീണ്ടും പൈപ്പ് പൊട്ടി. നാലിടങ്ങളിലാണ് പൈപ്പ്പൊട്ടി കുടിവെള്ളം റോഡിൽ ഒഴുകുന്നത്. ഇതോടെ മേഖലയിലെ കുടിവെള്ള വിതരണവും താറുമാറായി. റോഡുപണി നടക്കുന്നതാണ് വ്യാപകമായി പൊട്ടാൻ കാരണം. റേഷൻകട പടിക്ക് സമീപം റോഡിനുകുറുകെ പോകുന്ന കലിങ്കിന് സ മീപം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. റോഡിലൂടെ വെള്ളം ഒഴുകുന്നതിനാൽ റോഡ് ചളിക്കുണ്ടായി. വാട്ടർ അതോറിറ്റിയിൽ അറിയിച്ചെങ്കിലും പൈപ്പ് നന്നാക്കിയിട്ടില്ല. ഇതേപോലെ ആശ്രമക്കുന്നിലും പൈപ്പ്പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണ്.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൈപ്പ്പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാക്കുന്നത്. വാട്ടർ അതോറിറ്റി അധികൃതർ യഥാസമയം പൊട്ടിയ പൈപ്പ് നന്നാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൈപ്പ്പൊട്ടി വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതിനാൽ റോഡിന്റെ ടാർ ഇളകി റോഡും തകർന്നുകൊണ്ടിരിക്കുകയാണ്. പൊട്ടിയ ഇടങ്ങളിലെ പൈപ്പ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ റോഡിന്റെ തകർച്ചക്കും കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.