മൂവാറ്റുപുഴ: പോയാലി മലയിൽ കൂടുതൽ യുവതികൾ പീഡനത്തിനിരയായതായി സൂചന. സുഹൃത്തിനൊപ്പം ഇവിടെയെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതി ഒളിവിലാണ്. പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പോയാലി മല കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പ്രകൃതി നിരപ്പിൽനിന്നും ആയിരം അടി ഉയരത്തിലുള്ള പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ട ഇങ്ങോട്ട് സഞ്ചാരികളും ഏറെ എത്തുന്നുണ്ട്. ഇത് മുതലാക്കിയാണ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.
ഇവിടെയെത്തുന്ന കമിതാക്കളാണ് ഇവരുടെ പ്രധാന ഇരകൾ. കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തിയശേഷം ഇവരെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തശേഷം ലൈംഗിക ചൂഷണവും നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.
നാണക്കേട് ഭയന്ന് പലരും പുറത്തുപറയാത്തതാണ് ഇവർക്ക് സഹായകരമാകുന്നത്. ഒരു വിദ്യാർഥിനി പരാതി നൽകിയതോടെയാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ഇവിടെ ഇത്തരത്തിൽ ചൂഷണം നടത്തുന്ന ഒരു സംഘം തന്നെയുെണ്ടന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം ഊർജിതമായി നടക്കുകയാെണന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പരാതികൾ വന്നാൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.