ഗിരീഷ്കുമാർ

മാല മോഷ്​ടാവ്​ മണിക്കൂറുകൾക്കകം പിടിയിൽ

മൂവാറ്റുപുഴ: സ്വർണമാല കവർന്ന യുവാവ്​ മണിക്കൂറുകൾക്കകം പിടിയിൽ. ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയുമായ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ പണ്ടപിള്ളി ഒഴുകയിൽ ഗിരിഷ് കുമാർ (34) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തത്​.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പണ്ടപിള്ളി പൊട്ടമല ഭാഗത്ത് താമസിക്കുന്ന സ്ത്രീയുടെ ഒന്നരപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് എടുത്ത ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് ഇയാൾ​ വീട്ടിനുള്ളിൽ കയറിയത്​.

തുടർന്ന് കാമുകിക്കൊപ്പം സ്വർണ മാല വിൽപന നടത്തി. ഇരുവർക്കും കറങ്ങിനടക്കാനുള്ള പണത്തിന്​ വേണ്ടിയാണ്​ മോഷണം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. എസ്.ഐ വി.കെ. ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡു ചെയ്തു.

Tags:    
News Summary - necklace thief caught within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.