മൂവാറ്റുപുഴ: ഡ്യൂട്ടി ചേഞ്ചിന്റ പേരിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ സ്ഥലംമാറ്റിയത് മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചു. ശസ്ത്രക്രിയകൾ അടക്കം മുടങ്ങുന്ന സ്ഥിതിയാണ്. ആശുപത്രിയിലെ പ്രമുഖ ഫിസിഷ്യൻ, ഓർത്തോ, അനസ്തേഷ്യ ഡോക്ടർമാരടക്കം നാലുപേരെയാണ് കോതമംഗലം, ആലുവ തുടങ്ങിയ ആശുപത്രികളിലേക്ക് മാറ്റിയത്. ഇതുമൂലം ശസ്ത്രക്രിയകൾ അടക്കം നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
അനസ്തേഷ്യ ഡോക്ടർ ഇല്ലാത്തതുമൂലം ഗൈനക്ക് വിഭാഗത്തിൽ ചൊവ്വാഴ്ച നടക്കേണ്ട ഓപറേഷനുകളും ബുധനാഴ്ച നടക്കേണ്ട മറ്റു ഓപറേഷനുകളാണ് മുടങ്ങിയിരിക്കുന്നത്. ഓർത്തോ ഡോക്ടറുടെ സ്ഥലംമാറ്റവും പ്രശ്നമായിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്ന് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് മടക്കം നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
വിവിധ വിഭാഗങ്ങളിലായി 32ഓളം ഡോക്ടമാരാണ് ആശുപത്രിയിൽ ഉള്ളത്. ഇതിനിടെ ബുധനാഴ്ച നടക്കേണ്ടിയിരുന്ന ആശുപത്രി വികസനസമിതി യോഗം നടന്നില്ല. സുപ്രധാന വിഷയങ്ങളടക്കം ചർച്ചചെയ്ത് തീരുമാനം എടുക്കേണ്ട യോഗം ക്വാറം തികയാത്തതുമൂലം മാറ്റിവെക്കുകയായിരുന്നു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർമാൻ സിനി ബിജു, വികസന സമിതി അംഗം സജി ജോർജ് തുടങ്ങി ചുരുക്കം ചില അംഗങ്ങൾ മാത്രമാണ് യോഗത്തിനെത്തിയത്. എം.പി, എം.എൽ.എ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അടക്കമുള്ളവർ എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.