മൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് 10 മീറ്റർ വീതിയിൽ നിർമിക്കും. മൂവാറ്റുപുഴ-തേനി പാതയിലെ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിലെ ഡി.പി.ആറിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവായതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയപ്പോൾ 7.5 മീറ്റർ മാത്രമാണ് വീതി ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണം തുടങ്ങി. നിലവിലുണ്ടായിരുന്ന റോഡിനേക്കാൾ വീതി കുറച്ച് നിർമാണം തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു.
തുടർന്ന് എം.എൽ.എയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. വിഷയം എം.എൽ.എ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുകയും വീതി കുറഞ്ഞ റോഡിന്റെ നിർമാണം നിർത്തിവെക്കാൻ നിർദേശം നൽകുകയും ചെയ്തു. തുടർന്ന് ഡി.പി.ആറിലെ 7.5 മീറ്റർ വീതി ഭേദഗതി ചെയ്ത് ലഭ്യമായ മുഴുവൻ സ്ഥലങ്ങളും റോഡിനായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതി നൽകിയത്. എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് നിവേദനവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.