മൂവാറ്റുപുഴ: രണ്ടുവര്‍ഷം മുമ്പ് കാണാതായ വാളകം സ്വദേശിയെ പാലക്കാടുനിന്ന് കണ്ടെത്തി. വാളകം ബദനിപ്പടി ഭാഗത്തുനിന്ന് കാണാതായ പാടിയില്‍ വീട്ടില്‍ റെജി കുര്യാക്കോസിനെയാണ് എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയത്. ഇയാള്‍ ഇവിടെ ആക്രി പെറുക്കി വിറ്റ് താൽക്കാലിക ഷെഡില്‍ ജീവിച്ചുവരികയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് റെജി നാടുവിട്ടത്. രണ്ട് വര്‍ഷമായി മൂവാറ്റുപുഴ പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും കാണാതായ ഇയാളെക്കുറിച്ച് ലുക്ക്ഔട്ട് നോട്ടീസ് അടക്കം പ്രചരിപ്പിച്ച് തിരഞ്ഞുവരികയായിരുന്നു. റെജി ഊട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ മാറി മാറി കഴിഞ്ഞു വരികയായിരുന്നു.
പ്രത്യേക അന്വേഷണസംഘത്തില്‍ മൂവാറ്റുപുഴ സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.എന്‍. രാജേഷ്, സബ് ഇന്‍സ്പെക്ടര്‍ ഒ.എം. സെയ്ദ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ടി.എം. ഷമീര്‍,ഡി.എം.പി.ടി യുവിലെ സീനിയര്‍ സി.പി.ഒ.ഇ.എം.ഷിബു എന്നിവരാണ് ഉണ്ടായിരുന്നത്. വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.