മൂവാറ്റുപുഴ: കാഴ്ചവിരുന്ന് ഒരുക്കി പായിപ്ര ഗവ. യു.പി സ്കൂൾ ഉദ്യാനത്തിൽ സൂര്യകാന്തി വിരിഞ്ഞു. മുന്നൂറോളം ചെടികളാണ് പൂവിട്ടത്. പൂക്കൾ കാണാൻ നിരവധി പേരാണ് സ്കൂളിലെത്തുന്നത്. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് പരീക്ഷണാടിസ്ഥാനത്തിൽ നട്ട ചെടികളെല്ലാം പൂവിട്ടു. ഓൺലൈൻ വഴി വാങ്ങിയ ഗായത്രി ഇനത്തിൽപെട്ട വിത്തിനമാണ് നട്ടത്. 45 ദിവസങ്ങൾ കൊണ്ടാണ് പൂക്കൾ വിരിഞ്ഞത്.
ജൈവ വൈവിധ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിക്കൽ, സെൽഫി അറ്റ് സൂര്യകാന്തിത്തോട്ടം, ജൈവ പച്ചക്കറി കൃഷി എന്നിവയുടെ ഉദ്ഘാടനം മാത്യു കുഴൽ നാടൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിർമിച്ച മഴവിൽ സോപ്പുകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.സി. വിനയൻ നിർവഹിച്ചു.
പഞ്ചായത്തംഗങ്ങളായ ജയശ്രീ ശ്രീധരൻ, എം.എസ്. അലി, പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, പ്രധാനാധ്യാപിക വി.എ. റഹീമ ബീവി, സി.എൻ. കുഞ്ഞുമോൾ, പരിസ്ഥിതി ക്ലബ് കോഓഡിനേറ്റർ കെ.എം. നൗഫൽ, അറഫ കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.എസ്. ശരത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.