മൂവാറ്റുപുഴ: ലക്ഷങ്ങൾ മുടക്കി പണിത റോഡ് തകർന്നു. പായിപ്ര പഞ്ചായത്തിലെ നവീകരിച്ച തൃക്കളത്തൂർ-പാറ്റായി-പുന്നോപ്പടി റോഡിലാണ് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും വിള്ളലുകൾ രൂപപ്പെട്ടത്.
ജില്ല പഞ്ചായത്ത് 15 ലക്ഷം ചെലവഴിച്ചാണ് നവീകരിച്ചത്. റോഡ് നവീകരണം 2023 മാർച്ച് ഏഴിനാണ് പൂർത്തിയാക്കിയത്. അധികം താമസിയാതെ റോഡിൽ പല ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു.
ഇതു കൂടുതൽ ഭാഗത്തേക്കു വ്യാപിക്കുന്നതായാണു നാട്ടുകാർ പറയുന്നത്.
നിർമാണ പ്രവർത്തനങ്ങളിലെ അപാകതയും പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ അനാസ്ഥയുമാണ് റോഡിന്റെ നിലവിലെ അവസ്ഥക്ക് കാരണമെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.