വോ​ട്ട് ബ​ഹി​ഷ്ക​ര​ണാ​ഹ്വാ​ന​വു​മാ​യി മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത്

പ​ന്ത്ര​ണ്ടാം വാ​ർ​ഡ് നി​വാ​സി​ക​ൾ സ്ഥാ​പി​ച്ച ബോ​ർ​ഡ്

റോഡ്​ നന്നാക്കിയില്ല; വോട്ട്​ ബഹിഷ്കരിക്കാൻ നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ഒ​രു​ങ്ങി മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് നി​വാ​സി​ക​ൾ. തെ​ക്കും​മ​ല ക​വ​ല​ക്ക് സ​മീ​പ​ത്തെ പാ​ണ​പാ​റ കോ​ള​നി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വോ​ട്ട് ബ​ഹി​ഷ്ക​ര​ണം. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള കോ​ള​നി റോ​ഡ് ടാ​റി​ങ് ന​ട​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പോ​ലു​മി​ല്ലാ​തെ ത​ക​ർ​ന്ന റോ​ഡ് ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി കു​ഴി​യെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നും ടാ​റി​ങ് ന​ട​ത്താ​തെ വ​ന്ന​തോ​ടെ പ്ര​ദേ​ശ​മാ​കെ പൊ​ടി മൂ​ടു​ക​യും മ​ഴ​ക്കാ​ല​ത്ത് റോ​ഡ്​ ചെ​ളി​ക്കു​ള​മാ​കു​ക​യു​മാ​യി​രു​ന്നു.

നാ​ൽ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് റോ​ഡി​ന് സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന​ത്. നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡി​ലെ ഇ​ത​ര വോ​ട്ട​ർ​മാ​രു​മാ​യി സ​ഹ​ക​രി​ച്ച് വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​രു​ങ്ങു​ന്ന​ത്.

Tags:    
News Summary - The road was not repaired- Locals to boycott the vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.