മു​റി​ക്ക​ല്ല് ബൈ​പാ​സി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മു​റി​ക്ക​ല്ല് പാ​ലം

മുറിക്കല്ല് ബൈപാസ്​; വേണ്ടത്​​ ഉയരപ്പാത

മൂ​വാ​റ്റു​പു​ഴ: സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന മു​റി​ക്ക​ല്ല് ബൈ​പാ​സി​ല്‍ ഉ​യ​ര​പ്പാ​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. 2009 ല്‍ ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക്​ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്ക​യാ​ണ്. മാ​റാ​ടി വി​ല്ലേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന പാ​ട​ഭാ​ഗ​ത്ത് ഉ​യ​ര​പ്പാ​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ബൈ​പാ​സ് നി​ര്‍മാ​ണ​ത്തി​നു​ള്ള 80 ശ​ത​മാ​ന​ത്തി​ല​ധി​കം ഭൂ​മി ഇ​തി​നോ​ട​കം സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ നി​ര്‍മാ​ണ​ത്തി​നു​ള്ള വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്​ (ഡി.​പി.​ആ​ർ) ത​യാ​റാ​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

പാ​ട​ശേ​ഖ​രം വ​രു​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് പൊ​ക്കി ഇ​രു​വ​ശ​വും കോ​ണ്‍ക്രീ​റ്റ് ചെ​യ്താ​ല്‍ വ​ര്‍ഷ​കാ​ല​ങ്ങ​ളി​ല്‍ വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കും. ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​നു​മി​ട​യാ​ക്കും. ഇ​ത് ഒ​ഴി​വാ​ക്കി വെ​ള്ളം യ​ഥേ​ഷ്ടം പു​ഴ​യി​ലേ​ക്ക്​ ഒ​ഴു​കി​പ്പോ​കാ​ൻ ഉ​യ​ര​പ്പാ​ത​യാ​യി റോ​ഡ് നി​ര്‍മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ൻ എം.​എ​ൽ.​എ ബാ​ബു പോ​ൾ കെ.​ആ​ർ.​എ​ഫ്. ബി ​അ​ധി​കൃ​ത​ർ​ക്ക് ക​ത്തു ന​ൽ​കി.

ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് തു​ട​ക്കം

മൂ​വാ​റ്റു​പു​ഴ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കാ​ൻ ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് കൊ​ണ്ടു​വ​ന്ന​താ​ണ് മു​റി​ക്ക​ല്ല്​ ബൈ​പാ​സ്.

എം.​സി റോ​ഡി​ലെ 130 ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച് ഹൗ​സി​ങ് ബോ​ർ​ഡി​ന്​ സ​മീ​പ​ത്തു​കൂ​ടി മു​റി​ക്ക​ല്ലി​ലൂ​ടെ കൊ​ച്ചി-​ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ക​ടാ​തി കു​രി​ശു​പ​ടി​ക്ക് സ​മീ​പം എ​ത്തി​ച്ചേ​രു​ന്ന​താ​ണ് ബൈ​പാ​സ്. അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ബൈ​പാ​സി​ന്‍റെ ഭാ​ഗ​മാ​യ മു​റി​ക്ക​ല്ല് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടാ​യെ​ങ്കി​ലും സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

മു​റി​ക്ക​ല്ല് ബൈ​പാ​സി​ൽ പാ​ട​ശേ​ഖ​രം വ​രു​ന്ന ഭാ​ഗ​ത്ത് ഉ​യ​ര​പ്പ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്

Tags:    
News Summary - murikkallu bypass; elevated road is needed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.