മാലിന്യം നിറഞ്ഞ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കിണർ

മാലിന്യം നിറഞ്ഞ് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കിണർ

മൂവാറ്റുപുഴ: ജീവനക്കാർ അടക്കം നിരവധി പേർ ഉപയോഗിക്കുന്ന മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കിണർ മാലിന്യവാഹിനിയായി. മാലിന്യം നിറഞ്ഞ കിണറ്റിൽനിന്നുള്ള വെള്ളമാണ് ഇപ്പോഴും ഡിപ്പോയിൽ എല്ലായിടത്തും ഉപയോഗിക്കുന്നത്. വർഷങ്ങളായി കിണർ വൃത്തിയാക്കിയിട്ടില്ലെന്ന് ജീവനക്കാർതന്നെ പറയുന്നു.

ഈ വെള്ളമാണ് ഡിപ്പോയിൽ ജീവനക്കാരും സമീപത്തുള്ള ടീഷോപ്പിലും ഉപയോഗിക്കുന്നത്. കിണറ്റിൽനിന്ന് വെള്ളം ടാങ്കിലേക്ക് അടിച്ചുകയറ്റുകയാണ്. തുറന്നുകിടക്കുന്ന കിണറ്റിൽ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ബീഡിയുടെയും സിഗരറ്റിന്‍റെയും അവശിഷ്ടങ്ങളും ഉൾപ്പെടുന്ന മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ജീവനക്കാർ ഇപ്പോൾ വെള്ളം ഉപയോഗിക്കാറില്ല.

Tags:    
News Summary - Well at KSRTC depot full of garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.