നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്; എറണാകുളത്തിന് ആവശ്യങ്ങൾ ഏറെ

കു​ന്ന​ത്തു ‘നാ​ട് ന​ന്നാ​വ​ണം’

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്റ്, കോ​ല​ഞ്ചേ​രി താ​ലൂ​ക്ക്, പ​ട്ടി​മ​റ്റം പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക​ര​ണം, കോ​ല​ഞ്ചേ​രി താ​ലൂ​ക്ക് രൂ​പ​വ​ത്ക​ര​ണം, നെ​ല്ലാ​ട് -കി​ഴ​ക്ക​മ്പ​ലം റോ​ഡ് ശോ​ച്യാ​വ​സ്ഥ, ചൂ​ണ്ടി-​രാ​മ​മം​ഗ​ലം റോ​ഡ് ശോ​ച്യാ​വ​സ്ഥ, കാ​ല​ഹ​ര​ണ​പ്പെ​ട്ട കു​ടി​വെ​ള്ള പൈ​പ്പു​ക​ളു​ടെ പൊ​ട്ട​ൽ, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്റ് മാ​റ്റി​സ്ഥാ​പി​ക്ക​ലാ​ണ് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ർ​ഗം. എ​ന്നാ​ൽ, അ​ത് എ​ളു​പ്പ​മ​ല്ല. ക​ഴി​ഞ്ഞ തീ​പി​ടി​ത്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ പ്ലാ​ന്റ് പ്ര​ശ്ന​ങ്ങ​ൾ ഒ​രു പ​രി​ധി വ​രെ കു​റ​ക്കു​മെ​ന്ന് ക​രു​തു​ന്നു. പ​ട്ടി​മ​റ്റം പ​ഞ്ചാ​യ​ത്ത്, കോ​ല​ഞ്ചേ​രി താ​ലൂ​ക്ക് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും. ചൂ​ണ്ടി - രാ​മ​മം​ഗ​ലം റോ​ഡും നെ​ല്ലാ​ട് കി​ഴ​ക്ക​മ്പ​ലം റോ​ഡും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​യു​ന്നു.

  • മ​ണ്ഡ​ല​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ല്ല.
  • കു​ടും​ബ​ശ്രീ ബ​സാ​ർ ജി​ല്ല​ത​ല സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​ശാ​വ​ഹ​മ​ല്ല
  • കാ​ർ​ഷി​ക​രം​ഗ​ത്ത് റ​ബ​ർ വി​ല​യി​ടി​വ്, നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത തു​ട​ങ്ങി പൊ​തു​വേ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്
  • ക​ട​യി​രു​പ്പ്, വ​ട​വു​കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ്. ര​ണ്ടി​ട​ത്തും പോ​സ്റ്റ്മോ​ർ​ട്ടം സൗ​ക​ര്യം മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു
  • ചൂ​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​രി​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള പ്ര​ശ്നം ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷ
  • എ​റ​ണാ​കു​ളം -തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യി​ലെ നെ​ല്ലാ​ട് - കി​ഴ​ക്ക​മ്പ​ലം ഭാ​ഗം ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്
  • പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു​കീ​ഴി​ലെ ചൂ​ണ്ടി -രാ​മ​മം​ഗ​ലം റോ​ഡി​ൽ കാ​ൽ​ന​ട​പോ​ലും ദു​സ്സ​ഹ​മാ​ണ്
  • ഇ​ൻ​ഫോ പാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്

കാത്തുനിൽക്കാൻ സമയമില്ല

പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് നാ​ടി​ന്റെ പു​രോ​ഗ​തി​യി​ൽ പ്ര​ധാ​ന​മാ​ണ്. തൃ​പ്പൂ​ണി​ത്തു​റ ബൈ​പാ​സ് പ​ദ്ധ​തി മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യാ​ഥാ​ര്‍ഥ്യ​മാ​കാ​തെ കി​ട​ക്കു​ന്നു. ഇ​തി​നു​വേ​ണ്ടി ഭൂ​മി വി​ട്ടു​ന​ല്‍കി​യ​വ​ര്‍ ഇ​പ്പോ​ഴും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. വൈ​ക്കം-​പൂ​ത്തോ​ട്ട റോ​ഡ് വി​ക​സ​നം 30 വ​ര്‍ഷ​ത്തോ​ള​മാ​യി വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി. ഈ ​റോ​ഡി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും ന​ട​ക്കാ​വ് മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ​വ​രെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. തേ​വ​ര-​കു​ണ്ട​ന്നൂ​ര്‍ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം.

  • കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ല്‍ കു​ണ്ടും കു​ഴി​ക​ളും കൂ​ടാ​തെ ടാ​ര്‍ ഉ​രു​ണ്ടു​കൂ​ടി​യ സ്ഥി​തി​യു​മു​ണ്ട്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു.
  • മ​ര​ട്, കു​മ്പ​ളം, തൃ​പ്പൂ​ണി​ത്തു​റ, ഉ​ദ​യം​പേ​രൂ​ര്‍, പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​ക​ളി​ൽ സ്ഥി​രം കു​ടി​വെ​ള്ള പ്ര​ശ്ന​മു​ണ്ട്
  • തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍മാ​രി​ല്ല
  • മ​ര​ട് ഗ​വ. ഐ.​ടി.​ഐ 10 വ​ര്‍ഷ​മാ​യി നെ​ട്ടൂ​ര്‍ എ​സ്.​വി.​യു.​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലു​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്
  • ക​ണ്ണ​ന്‍കു​ള​ങ്ങ​ര​യി​ല്‍ 2020ല്‍ ​പ​ണി ക​ഴി​പ്പി​ച്ച ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ മു​നി​സി​പ്പ​ല്‍ ഹാ​ള്‍ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല. 49000 ച​തു​ര​ശ്ര അ​ടി​യി​ല്‍ മൂ​ന്നു നി​ല​ക​ളാ​യാ​ണ് പ​ണി​ത​ത്. ഇ​വി​ടം ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും തെ​രു​വു​നാ​യ​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം
  • കു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ദ്വീ​പാ​ണ് ചാ​ത്ത​മ്മ ദ്വീ​പി​ൽ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളു​ണ്ട്. പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല
  • ചാ​ത്ത​മ്മ ദ്വീ​പി​ൽ ഭൂ​മാ​ഫി​യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​ത് മ​ത്സ്യ​കൃ​ഷി​യും നെ​ല്‍കൃ​ഷി​യും ചെ​യ്ത് ജീ​വി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഭീ​ഷ​ണി

വ്യ​വ​സാ​യ ന​ഗ​ര​ത്തി​ന്റെ പ്ര​തി​സ​ന്ധി​ക​ൾ...

വ്യ​വ​സാ​യ ത​ല​സ്ഥാ​ന​മെ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കി​ങ് സൗ​ക​ര്യ​മി​ല്ലാ​യെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ല​ട​ക്കം നി​ര​ന്ത​രം നൂ​റു​ക​ണ​ക്കി​ന് ച​ര​ക്ക് ലോ​റി ക​ളാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും ഏ​റെ​യാ​ണ്. വ്യ​വ​സാ​യ​ങ്ങ​ളു​ടെ കൈ​വ​ശം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ത്ത് പാ​ർ​ക്കി​ങ് സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ക​യെ​ന്ന പ​രി​ഹാ​ര നി​ർ​ദേ​ശ​മാ​ണ് ഉ​യ​രു​ന്ന​ത്.

  • എ​ച്ച്.​എം.​ടി ജ​ങ്ഷ​ൻ റോ​ഡ്, പാ​തി​വ​ഴി​യി​ൽ കി​ട​ക്കു​ന്ന സീ ​പോ​ർ​ട്ട് -എ​യ​ർ പോ​ർ​ട്ട് റോ​ഡ്, മ​ഞ്ഞു​മ്മ​ൽ ഫാ​ക്ട് റോ​ഡ് വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം.
  • വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പ്ര​ശ്നം. കു​ന്നു​ക​ര, ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യു​ള്ള കി​ഫ്ബി പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ക​ള​മ​ശ്ശേ​രി ഏ​ലൂ​ർ മേ​ഖ​ല​യി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യും യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം.
  • പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ്
  • വാ​യു മ​ലി​നീ​ക​ര​ണ​ത്താ​ൽ ഏ​ലൂ​ർ, എ​ട​യാ​ർ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ടു​ന്നു
  • വി​ശാ​ല കൊ​ച്ചി​യി​ല​ട​ക്കം കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന പെ​രി​യാ​റി​ന്റെ സ്ഥി​തി ഫ്ലാ​റ്റി​ൽ​നി​ന്നും വ്യ​വ​സാ​യ​ങ്ങ​ളി​ൽ​നി​ന്നും മ​ലി​ന​ജ​ലം ഒ​ഴു​കി ദ​യ​നീ​യ​മാ​യി
  • കേ​ന്ദ്ര പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ൾ മു​ത​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ വ​രെ പ​ല​തും അ​ട​ച്ചു​പൂ​ട്ടി. പ​ല​തും പൂ​ട്ടാ​ൻ കി​ട​ക്കു​ന്നു. പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യോ ബ​ദ​ൽ സാ​ധ്യ​ത​ക​ൾ തേ​ടു​ക​യോ വേ​ണം
  • ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ർ​മാ​ണം, കൊ​ച്ചി​ൻ കാ​ൻ​സ​ർ സെ​ന്റ​ർ, സീ ​പോ​ർ​ട്ട്- എ​യ​ർ പോ​ർ​ട്ട് റോ​ഡ് തു​ട​ങ്ങി​യ​വ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു
  • കു​സാ​റ്റ് ലാ​ബ് സ​മു​ച്ച​യ നി​ർ​മാ​ണം നി​ല​ച്ച് കാ​ടു​ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്

പി​റ​വ​ത്തി​ന് പി​റ​കോ​ട്ടു​പോ​കാ​നാ​വി​ല്ല

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ ത​ന്നെ​യാ​ണ് പി​റ​വ​ത്തി​നും ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്. ഗ​താ​ഗ​ത മേ​ഖ​ല​യി​ലാ​ണ് പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വാ​ണ് ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി. സ​ർ​ക്കാ​റി​ന്റെ സ​വി​ശേ​ഷ ശ്ര​ദ്ധ​യും പി​ന്തു​ണ​യും ഇ​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​ർ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പ്ര​യാ​സ​​പ്പെ​ടും.

  • പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മു​ത്തോ​ല​പു​രം പ​ഴം-​പ​ച്ച​ക്ക​റി സം​സ്ക​ര​ണ​ശാ​ല പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ണം
  • മൂ​ന്ന്​ പ​തി​റ്റാ​ണ്ടു​മു​മ്പ്​ സ്ഥ​ലം ഏ​റ്റെ​ടു​ത്ത തി​രു​വാ​ങ്കു​ളം-​തൃ​പ്പൂ​ണി​ത്തു​റ ബൈ​പാ​സ്​ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം
  • ആ​മ്പ​ല്ലൂ​രി​ലെ നി​ർ​ദി​ഷ്ട ഇ​ല​ക്​​ട്രോ​ണി​ക്​ പാ​ർ​ക്ക്​ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി വേ​ണം
  • പി​റ​വം താ​ലൂ​ക്ക്​ എ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​ണം
  • പി​റ​വം-​കു​ന്ന​ത്തു​നാ​ട്​ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന രാ​മ​മം​ഗ​ലം-​ത​മ്മാ​നി​മ​റ്റം തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണം
  • പെ​രു​വ-​പി​റ​വം-​പെ​രു​വം​മൂ​ഴി റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം
  • കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കും ഗ​താ​ഗ​ത സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം
Tags:    
News Summary - nava kerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.