NEW മൊഫിയ കേസ്‌; പ്രതികളെ അന്വേഷണസംഘം കസ്‌റ്റഡിയിൽ വാങ്ങി

ആലുവ: നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണസംഘം കസ്‌റ്റഡിയിൽ വാങ്ങി. പ്രതികളായ മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസം പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. ഉച്ചക്ക് 12 ഓടെയാണ് മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കിയത്. ഈസമയം, തനിക്ക് ശാരീരിക പ്രയാസങ്ങളുള്ളതായി റുഖിയ അറിയിച്ചു. ഇതേതുടർന്ന് ജില്ല ആശുപത്രിയിൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. എന്നാൽ, പരിശോധിച്ച ഡോക്ടർ അസാധാരണമായി ഒന്നുമില്ലെന്ന് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. തുടർന്ന്, പ്രതികളെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിൽ കൊണ്ടുപോയി. ഇവിടെ ഡിവൈ.എസ്.പി വി. രാജീവി​ൻെറ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. എന്നാൽ, മൂവരും കുറ്റങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായശേഷം ഇരുമലപ്പടിയിലെ വീട്ടിൽ ഉൾപ്പെടെ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഇതിനിടെ, മൊഫിയയുടെ ആത്മഹത്യക്കുറിപ്പിലെ കൈയക്ഷരം പരിശോധിക്കാൻ അയച്ചിട്ടുണ്ട്. പ്രതികൾ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.