നിര്യാതനായി

കുഴഞ്ഞുവീണ്​ മരിച്ചു മൂലമറ്റം: കട്ടപ്പന അസീസി സ്നേഹ ഭവൻ അന്തേവാസി കുഴഞ്ഞുവീണ്​ മരിച്ചു. കട്ടപ്പന അയ്യപ്പൻ കോവിൽ മുളങ്ങാശ്ശേരി റോയി എന്നു വിളിക്കുന്ന മാത്യു ജോസഫാണ്​ (37) ​ മരിച്ചത്​. മൂലമറ്റം സ്നേഹഭവനിലെ പ്ലമ്പിങ്​ പണിക്കായി മൂലമറ്റത്ത് എത്തിയതായിരുന്നു. സാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ കുഴഞ്ഞ്​ വീഴുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. പരേതരായ ജോസഫും എലിസബത്തുമാണ്​ മാതാപിതാക്കൾ. സഹോദരിമാർ: റെജീന, റെനി. സംസ്കാരം പിന്നീട്. tdl mltm4 മാത്യു ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.