കോതമംഗലം: നേര്യമംഗലം 14ാം നമ്പർ അംഗൻവാടിയിൽ സംഘടിപ്പിച്ചു. കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.എം. കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.എം. ഷെമീർ, ഉഷ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അധ്യാപിക ഷീബ സ്വാഗതവും ഹെൽപർ വത്സ നന്ദിയും പറഞ്ഞു. പല്ലാരിമംഗലം: പഞ്ചായത്ത് 12ാം വാർഡ് 38ാം നമ്പർ അംഗൻവാടിയിൽ ശിശുസൗഹൃദ അംഗൻവാടി പ്രഖ്യാപനവും പ്രവേശനോത്സവവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. കെ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അംഗൻവാടിയിലേക്ക് അടിവാട് കൈരളി ജ്വല്ലറി നൽകിയ ഫാൻ മാനേജിങ് പാർട്ണർ അബ്ദുൽ റഹീം തടത്തിക്കുന്നേൽ കൈമാറി. അടിവാട് തെക്കേ കവല പ്ലേ മേക്കേഴ്സ് ക്ലബ് പ്രവർത്തകരുടെ സഹായത്തോടെ വിളംബര റാലി നടത്തി. യു.എച്ച്. മുഹ്യിദ്ദീൻ, ടി.എസ്. അറഫൽ, എ.എം. അലി, ബഷീർ പൂവത്തുംമൂട്ടിൽ, അനീഷ് മീരാൻ, മേരി ഏലിയാസ്, ഷാജിത സാദിഖ്, കെ.കെ. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട 88ാം നമ്പർ അംഗൻവാടിയിൽ ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എയ്ഞ്ചൽ മേരി ജോബി, സി.ഡി.പി.ഒ പിങ്കി കെ. അഗസ്റ്റിൻ, സൂപ്പർവൈസർ ഹനീസ നൗഷാദ്, ജെ.എച്ച്.ഐ ജാൻസി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, പി.ആർ. പ്രീത എന്നിവർ സംസാരിച്ചു. EM KMGM 5 Agan Vadi വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട 88ാം നമ്പർ അംഗൻവാടിയിൽ ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.