അപേക്ഷ തീയതി കോട്ടയം: ആറാം സെമസ്റ്റർ ബി.വോക് (2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി / 2014 മുതൽ 2015 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 15വരെയും 525 രൂപ പിഴയോടുകൂടി ജൂൺ 16നും 1050 രൂപ സൂപ്പർഫൈനോടുകൂടി ജൂൺ 17നും അപേക്ഷിക്കാം. പരീക്ഷ ജൂൺ 24 മുതൽ ഒന്നാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്‍റേഷൻ (2021 അഡ്മിഷൻ-റെഗുലർ / 2018 മുതൽ 2020 വരെയുള്ള അഡ്മിഷനുകൾ -സപ്ലിമെന്‍ററി / 2017 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ - സെക്കൻഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. പുനർമൂല്യനിർണയം -അപേക്ഷ തീയതി 2022 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്സി, ബി.കോം മോഡൽ I, II, III (2019 അഡ്മിഷൻ - റെഗുലർ / 2017, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയം 2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ പരീക്ഷയുടെ തടഞ്ഞുവെച്ചിരുന്നതും പിന്നീട് ഏപ്രിൽ 29ന് ഫലം പ്രഖ്യാപിച്ചതുമായ കുന്നുകര എം.ഇ.എസ് കോളജിലെ 57 ബി.ബി.എ വിദ്യാർഥികൾക്ക് പ്രസ്തുതപരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയം എന്നിവക്ക് സർവകലാശാലയുടെ വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽവഴി ജൂൺ 26വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷഫലം 2021 ഫെബ്രുവരിയിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്‌സ് വിത്ത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ (2000 മുതൽ 2008 വരെയുള്ള അഡ്മിഷൻ -അദാലത്- സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2022 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.ടി.ടി.എം, ബി.എസ്.ഡബ്ല്യു (മോഡൽ III - ന്യൂജനറേഷൻ -2019 അഡ്മിഷൻ -റെഗുലർ / 2017, 2018 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.