മട്ടാഞ്ചേരി: ഓണത്തിന് റേഷൻ കാർഡുടമകൾക്ക് വെള്ളിയാഴ്ച വിതരണം ചെയ്യേണ്ട സൗജന്യ കിറ്റുകൾ റേഷൻ കടകളിലെത്തിയില്ല. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്കാണ് വ്യാഴാഴ്ച മുതൽ വിതരണം ചെയ്യേണ്ടിയിരുന്നത്. 22 വരെയാണ് ബി.പി.എൽ കാർഡുകാർക്കുള്ള വിതരണം നടത്തേണ്ടത്. മഞ്ഞ കാർഡ് ഉടമകൾക്കുള്ള കുറച്ച് കിറ്റുകൾ മാത്രമാണ് റേഷൻ കടകളിലെത്തിച്ചിരുന്നത്.
ഇതിെൻറ വിതരണം ബുധനാഴ്ച പൂർത്തിയായി. വ്യാഴാഴ്ച ബി.പി.എൽ വിഭാഗത്തിൽപെട്ട പിങ്ക് കാർഡുടമകൾക്ക് പൂജ്യം അക്കത്തിൽ അവസാനിക്കുന്നവർക്കാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. ഓണക്കിറ്റിനുള്ള സാധനങ്ങൾ ഗോഡൗണിൽ എത്തിയിട്ടുള്ളൂവെന്നാണ് റേഷൻ വ്യാപാരികൾ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ഇനി ഇത് പാക്ക് ചെയ്ത് എത്തിക്കാൻ താമസിക്കുമെന്നാണ് അറിയുന്നത്.
ഈ സാഹചര്യത്തിൽ കൊച്ചി താലൂക്കിൽ സൗജന്യ ഓണക്കിറ്റ് വിതരണം അവതാളത്തിലാകുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. കാർഡുടമകളും റേഷൻ വ്യാപാരികളും തമ്മിെല തർക്കത്തിനും ഇത് വഴിവെക്കും. അതേസമയം, സംഭവം ശ്രദ്ധയിൽപെട്ടെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ല സെപ്ലെ ഓഫിസർ ജ്യോതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.