കാക്കനാട്: വിവിധ കേസുകളിൽ പിടിച്ചെടുത്ത ലഹരി വസ്തുക്കൾ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അലക്ഷ്യമായി സൂക്ഷിച്ച നിലയിൽ. കേസുകളിൽപെട്ട വാഹനങ്ങൾക്കും തൊണ്ടിമുതലിനുമൊപ്പമാണ് പുകയില അടക്കം വലിയ അളവിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. കുട്ടികളടക്കം നിരവധി പേർ ദിനംപ്രതി യാത്ര ചെയ്യുന്ന കാൽനടപ്പാതയോടു ചേർന്ന് കയ്യെത്തും ദൂരത്താണിത്. കാൽനടയായി പോകുന്നവർക്ക് എളുപ്പത്തിൽ കൈകടത്തി എടുക്കാനാകുന്ന അകലമേ ഇവക്കുള്ളൂ.
സ്റ്റേഷന്റെ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. ലഹരി പദാർഥങ്ങൾ മാറ്റുന്നതിനായി കോടതിയിൽ ഡിസ്പോസിലിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താൽകാലിക സംവിധാനം ഒരുക്കി കാൽനടപ്പാതയുടെ തൊട്ടടുത്തുനിന്ന് ഇത് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.