പള്ളിക്കര: കുന്നത്തുനാട്-വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ. റോഡിന്റെ പലഭാഗവും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വളവുള്ള റോഡിൽ പലഭാഗത്തും എതിരെ വരുന്ന വാഹനങ്ങളെ തൊട്ടടുത്ത് എത്തുമ്പോഴാണ് കാണാനാവുക.
നിലവിലുണ്ടായിരുന്ന പഞ്ചായത്ത് റോഡ് ഏറ്റെടുത്ത് ഇൻഫോപാർക്ക് നൽകിയ റോഡ് വളവുകൾമൂലം സഞ്ചാരയോഗ്യമല്ലെന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. റോഡിന് ആവശ്യത്തിന് വീതിയുമില്ല. രണ്ട് വാഹനങ്ങൾ പരസ്പരം കടന്നുപോകാനാവാത്ത അവസ്ഥയാണ്. അതിനിടയിൽ വളവുകൾ കാരണം റോഡിൽ പലഭാഗത്തായി ഹമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ അപകടവും പതിവായി. ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർ ഇൻഫോപാർക്കിലേക്കും കാക്കനാട്ടേക്കും പോകുന്നതിന് ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. റോഡിന്റെ ശോച്യാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.