അ​ണ​ക്കോ​ലി തു​റ​യി​ലെ 

വെ​ള്ളം മ​ലി​ന​മാ​യ നി​ല​യി​ല്‍

അണക്കോലി തുറയില്‍ മലിനജലം; നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നു

പെ​രു​മ്പാ​വൂ​ര്‍: കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലെ അ​ണ​ക്കോ​ലി തു​റ മ​ലി​ന​മാ​യി വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യെ​ന്ന് ആ​ക്ഷേ​പം.

ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ക്കാ​ട്ടു​മ​ല​യു​ടെ താ​ഴെ​യു​ള്ള അ​ഞ്ച് ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ല്‍ കി​ട​ക്കു​ന്ന അ​ണ​ക്കോ​ലി തു​റ​യി​ലേ​ക്ക് സ​മീ​പ​ത്തെ അ​രി​ക്ക​മ്പ​നി​ക​ളി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ട് കാ​ല​ങ്ങ​ളാ​യി മ​ലി​ന​മാ​യ സ്ഥി​തി​യാ​ണ്.

ഇ​വി​ടെ​നി​ന്ന്​ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ട് ഈ​സ്റ്റ് ഒ​ക്ക​ല്‍ സ്‌​കീം വ​ഴി 40 എ​ച്ച്.​പി​യു​ടെ​യും 25 എ​ച്ച്.​പി​യു​ടെ​യും ര​ണ്ട് മോ​ട്ടോ​ര്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ച് കു​ന്ന​ക്കാ​ട്ട് മ​ല​യി​ലെ ക​നാ​ലി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ക​നാ​ല്‍ വ​ഴി എ​ത്തു​ന്ന മ​ലി​ന​ജ​ലം കി​ണ​റു​ക​ളി​ലേ​ക്ക് വ്യാ​പി​ച്ച് വെ​ള്ളം കു​ടി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 11ാം വാ​ര്‍ഡി​ലെ വെ​ള്ളി​മ​റ്റം കു​മാ​ര​ന്‍റെ വീ​ടി​ന​രി​കി​ലെ മ​ണ്ണെ​ടു​ത്ത 70 സെ​േ​ന്‍റാ​ളം സ്ഥ​ല​ത്ത് ക​നാ​ലി​ലെ മ​ലി​ന​ജ​ലം ഉ​റ​വ​യാ​യി എ​ത്തി കി​ണ​റി​ലേ​ക്ക് വ്യാ​പി​ച്ച സ്ഥി​തി​യാ​ണ്.

ചി​റ​യു​ടെ പ്ര​ശ്‌​നം പ​ഞ്ചാ​യ​ത്തി​ലും ഹെ​ല്‍ത്ത് വി​ഭാ​ഗ​ത്തി​ലും അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. വെ​ള്ള​ത്തി​ല്‍ കു​ളി​ച്ചാ​ല്‍ ചൊ​റി​ച്ചി​ല്‍ അ​ട​ക്കം ത്വ​ഗ്​​രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടു​ന്ന​തും പ​തി​വാ​ണ്. അ​ണ​ക്കോ​ലി ചി​റ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

ചി​റ​യി​ലെ വെ​ള്ളം എ​ത്ര​യും വേ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ക്കും ജി​ല്ല ക​ല​ക്ട​ര്‍ക്കും ഇ​റി​ഗേ​ഷ​ന്‍ മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍കി.

Tags:    
News Summary - sewage water in anakkoli thura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.