പറവൂർ റോഡ്സ് സബ് ഡിവിഷൻ ഓഫിസ് പരിസരത്ത് റോഡ് റോളർ തുരു​െമ്പടുത്ത നിലയിൽ 

അധികൃതർ പറഞ്ഞു: 'ഇപ്പോ... ശരിയാക്കിത്തരാം'; ഒടുവിൽ തുരു​െമ്പടുത്തു

പറവൂർ: പൊതുമരാമത്ത് വകുപ്പി​െൻറ ലക്ഷങ്ങൾ വിലമതിക്കുന്ന റോഡ് റോളർ അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിച്ചു.

പറവൂർ റോഡ്സ് സബ് ഡിവിഷൻ ഓഫിസ് പരിസരത്ത് വർഷങ്ങളായി മൂലയിൽ അവഗണിച്ചു തള്ളിയിരിക്കുകയാണ് റോഡ് റോളർ. യഥാസമയം അറ്റകുറ്റപ്പണി നടത്താൻ ആരും തയാറാകാഞ്ഞതാണ് കാരണമായത്. ഇരുമ്പ് വിലക്ക് പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ.

നേരത്തേ ഞാറക്കൽ സെക്​ഷൻ പരിധിയിലെ റോഡ് വർക്കുകൾ നടത്താൻ ഡിപ്പാർട്ടുമെൻറിൽനിന്ന്​ അനുവദിച്ചതായിരുന്നു ഈ റോളർ. ഡ്രൈവറെയും നിയമിച്ചിരുന്നു. കുറെക്കാലം പണികൾ നടത്തി റിപ്പയർ ആവശ്യമായപ്പോൾ മൂലയിലേക്ക് തള്ളി. റിപ്പയർ നടത്തണമെങ്കിൽ ചാലക്കുടിയിൽനിന്നും മെക്കാനിക്ക് വരണം. ഇതിന് മെനക്കെടാതെ ഉപേക്ഷിക്കുകയായിരുന്നു. കൃത്യമായി തകരാറുകൾ മുകളിലേക്ക്​ അറിയിക്കാതെ ഉദ്യോഗസ്​ഥർ കാട്ടിയ വീഴ്​ചയുടെ ഫലം കൂടിയാണ്​ തുരു​െമ്പടുക്കാൻകാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.