അധികൃതർ പറഞ്ഞു: 'ഇപ്പോ... ശരിയാക്കിത്തരാം'; ഒടുവിൽ തുരുെമ്പടുത്തു
text_fieldsപറവൂർ: പൊതുമരാമത്ത് വകുപ്പിെൻറ ലക്ഷങ്ങൾ വിലമതിക്കുന്ന റോഡ് റോളർ അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിച്ചു.
പറവൂർ റോഡ്സ് സബ് ഡിവിഷൻ ഓഫിസ് പരിസരത്ത് വർഷങ്ങളായി മൂലയിൽ അവഗണിച്ചു തള്ളിയിരിക്കുകയാണ് റോഡ് റോളർ. യഥാസമയം അറ്റകുറ്റപ്പണി നടത്താൻ ആരും തയാറാകാഞ്ഞതാണ് കാരണമായത്. ഇരുമ്പ് വിലക്ക് പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ.
നേരത്തേ ഞാറക്കൽ സെക്ഷൻ പരിധിയിലെ റോഡ് വർക്കുകൾ നടത്താൻ ഡിപ്പാർട്ടുമെൻറിൽനിന്ന് അനുവദിച്ചതായിരുന്നു ഈ റോളർ. ഡ്രൈവറെയും നിയമിച്ചിരുന്നു. കുറെക്കാലം പണികൾ നടത്തി റിപ്പയർ ആവശ്യമായപ്പോൾ മൂലയിലേക്ക് തള്ളി. റിപ്പയർ നടത്തണമെങ്കിൽ ചാലക്കുടിയിൽനിന്നും മെക്കാനിക്ക് വരണം. ഇതിന് മെനക്കെടാതെ ഉപേക്ഷിക്കുകയായിരുന്നു. കൃത്യമായി തകരാറുകൾ മുകളിലേക്ക് അറിയിക്കാതെ ഉദ്യോഗസ്ഥർ കാട്ടിയ വീഴ്ചയുടെ ഫലം കൂടിയാണ് തുരുെമ്പടുക്കാൻകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.