മട്ടാഞ്ചേരി: മാസം പകുതിയായിട്ടും കൊച്ചിയിലെ റേഷൻ കടകളിൽ ഈ മാസം വിതരണം ചെയ്യേണ്ട റേഷൻ സാധനങ്ങൾ എത്തിയില്ല. ഇതോടെ റേഷൻ കടയുടമകൾ പ്രതിസന്ധിയിലായി. റേഷൻ സാധനങ്ങൾ ഗോഡൗണിൽ ഉണ്ടെങ്കിലും ഇത് കടകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. വാതിൽപടി റേഷൻ വിതരണം നടത്തേണ്ട കരാറുകാരനും സൈപ്ലകോ അധികൃതരും തമ്മിെല തർക്കമാണ് കാരണമെന്നാണ് വിവരം. കരാർ തുകയെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് വിതരണം നിലച്ചതെന്നാണ് പറയുന്നത്.
കഴിഞ്ഞ തവണത്തെ കരാറുകാരന് തന്നെയാണ് ഇത്തവണയും ലഭിച്ചത്. ഇത്തവണ തുകയിൽ മാറ്റം വരുത്താമെന്ന് അധികൃതർ വാക്കാൽ ഉറപ്പ് നൽകിെയന്നാണ് പറയുന്നത്. ഇത് നടപ്പാക്കാത്തതിലുള്ള പ്രതിഷേധമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.
കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ 114 റേഷൻ കടകളാണുള്ളത്. സാധനങ്ങൾ ഇല്ലാത്തതുമൂലം കടയുടമകളും കാർഡ് ഉടമകൾകളും തമ്മിൽ തർക്കം പതിവായിരിക്കുകയാണ്. അതേസമയം, ഈ മാസം വിതരണം ചെയ്യേണ്ട സൗജന്യകിറ്റുകളും റേഷൻ കടകളിൽ പൂർണതോതിൽ എത്തിയിട്ടില്ല. ഓരോ കടകളിലേക്കും 25 കിറ്റ് വീതമാണ് എത്തിയത്. നവംബറിൽ വിതരണം ചെയ്യേണ്ട കിറ്റുകളാണ് ഇപ്പോൾ കൊടുക്കുന്നത്. വെള്ള, നീല കാർഡ് ഉടമകൾക്ക് നവംബറിൽ നൽകേണ്ട കിറ്റുകളും എത്തിയിട്ടില്ല.
കൊച്ചിയിലേക്കുള്ള കിറ്റുകൾ പായ്ക് ചെയ്തിരുന്നത് മട്ടാഞ്ചേരി ഹാജീസ് സ്കൂളിലായിരുന്നു. സ്കൂൾ പോളിങ് സ്റ്റേഷനായതോടെ സുരക്ഷയുടെയും മറ്റും ഭാഗമായി പാക്കിങ്ങും ഏതാണ്ട് നിലച്ച മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.