ശ്രീമൂലനഗരം: എം.എൽ.എ റോഡിൽ ജല അതോറിറ്റി അറ്റകുറ്റപ്പണിക്കായി കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ കാലൊടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളാരപ്പിള്ളി സ്വദേശിനിയാണ് അപകടത്തിൽപെട്ടത്. പി.ഡബ്ല്യു.ഡി റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് യുവതി തെറിച്ചു വീഴുകയായിരുന്നു.
കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണം വിട്ട് 100 മീറ്റർ ദൂരത്തിൽ റോഡിലൂടെ തെന്നിപ്പോയാണ് നിന്നത്. ഈ സമയം റോഡ് വിജനമായിരുന്നു. പരിസരവാസികളാണ് യുവതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ വിവാഹം നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ അധികൃതർ താൽക്കാലികമായി കുഴി അടച്ചിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കുഴികൾ അടക്കാൻ വാട്ടർ അതോറ്റിറ്റി ഉദ്യോഗസ്ഥരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.