കിഴക്കമ്പലം: പകൽ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടന്ന് രാത്രിയായാൽ മോഷണം നടത്തുന്ന അഞ്ച് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.
അസം നൗഗാവ് ജില്ലയിൽ സദ്ദാം ഹുസൈൻ ഭൂയ്യ (24), ആഷികുർ റഹ്മാൻ (27), വെസ്റ്റ് ബംഗാൾ മൂർഷിദാബഗദ് സ്വദേശി മിസാനൂർ മുല്ല (24), ഇബ്രാഹിം ഷെയ്ഖ് (32), ജൈനുൽ ഷെയ്ഖ് (32) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ചേലക്കുളത്ത് വണ്ടി പൊളിച്ചു വിൽക്കുന്ന വർക്ക് ഷോപ്പിൽനിന്ന് അറുപതിനായിരം രൂപ വിലവരുന്ന ചെമ്പും, മറ്റു സാധനങ്ങളും രാത്രിയിൽ മോഷണം നടത്തിയ കേസിലാണ് ഇവർ പിടിയിലാകുന്നത്.
പകൽ ആക്രി വാങ്ങാനെന്ന രീതിയിൽ കറങ്ങി നടന്ന് സ്ഥലം കണ്ടുവെച്ച് രാത്രി മോഷണം നടത്തുകയാണ് ഇവർ ചെയ്യുന്നത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദേശത്തെ തുടർന്ന് രൂപവത്കരിച്ച പ്രത്യേക പൊലീസ് സംഘം രാത്രികാല പട്രോളിങ് നടത്തുന്നതിനിടയിലാണ് മോഷണ സംഘം പിടിയിലാകുന്നത്.
എ.എസ്.പി അനുജ് പലിവാൽ, ഇൻസ്പെക്ടർ വി.ടി. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ എം.പി. എബി, പി.അമ്പരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എ.അബ്ദുൽ മനാഫ്, വിവേക്, സി.പി.ഒ ടി.എ. അഫ്സൽ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.