സിൽവർ ലൈൻ കീഴ്മാടി‍​െൻറ നെല്ലറയെ ഇല്ലാതാക്കും

കീഴ്മാട്: സിൽവർ ലൈൻ കീഴ്മാടി‍െൻറ നെല്ലറയെ ഇല്ലാതാക്കും. പഞ്ചായത്തിലെ നെല്ലറയായ കുണ്ടോപാടത്തെയും കീറിമുറിച്ചാണ് കടന്നുപോകുന്നത്. പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ കുട്ടമശ്ശേരി സ്കൂളിലൂടെ കടന്നുപോകുന്ന കെ-റെയിൽ അതിന് ശേഷം കീഴ്മാട് സർക്കുലർ റോഡിനെ കുട്ടമശ്ശേരി കൊളിക്കാവ് ക്ഷേത്രത്തിന് സമീപം മുറിച്ചുകടക്കും. തുടർന്ന് നിരവധി വീടുകളും കടന്നാണ് കുണ്ടോപാടത്ത് എത്തുന്നത്. ഏക്കറുകണക്കിനായി പരന്ന് കിടക്കുന്ന പാടശേഖരമായ കുണ്ടോപാടത്തിന് നടുവിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം കുണ്ടോപാടത്ത് സിൽവർ ലൈനിന് സർവേക്കല്ലുകൾ സ്ഥാപിച്ചു. കുണ്ടോപാടത്തുനിന്ന് കീഴ്മാട് പഞ്ചായത്തിൽതന്നെയുള്ള നരോത്ത് പ്ലാന്‍റേഷനിലൂടെ ഡോൺ ബോസ്കോ ഭാഗത്ത് എത്തും.

പലയിടങ്ങളിലും പാടങ്ങൾ തരിശുകിടക്കുന്നുണ്ടെങ്കിലും വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന പാടമാണ് കുണ്ടോപാടം. നേരത്തേ തരിശുകിടന്നിരുന്ന പാടത്ത് കുട്ടമശ്ശേരി പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് വർഷങ്ങളായി കൃഷി ചെയ്യുന്നത്. കുട്ടമശ്ശേരി കുത്തരി എന്ന പേരിൽ ഇവിടെ കൃഷി ചെയ്ത നെല്ല് രണ്ട് തവണ അരിയാക്കി വിപണിയിൽ ഇറക്കിയിട്ടുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തിൽ മുഴുവനായും വെള്ളത്തിലായിരുന്നു. കുണ്ടോപാടം കുട്ടമശ്ശേരി, തുരുത്തിക്കാട്, മുള്ളംകുഴി, കുന്നശ്ശേരിപ്പള്ളം സ്ഥലങ്ങളിലെ കുടിവെള്ളസ്രോതസ്സുംകൂടിയാണ്. കുട്ടമശ്ശേരി ഇറിഗേഷൻ കനാലിലൂടെ വരുന്ന വെള്ളം കുണ്ടോപാടത്ത് എത്തും.

സമീപത്തെ കിണറുകളിൽ ഉറവ ലഭിക്കുന്നത് കുണ്ടോപാടത്തുനിന്നാണ്. ഈ രീതിയിൽ ഒരു നാടി‍െൻറയാകെ പച്ചപ്പും കുടിവെള്ള സ്രോതസ്സി‍െൻറ ഉറവിടവുമായ കുണ്ടോപാടത്തിനെ കീറിമുറിച്ച് കടന്ന് പോകുന്ന പദ്ധതി ആവാസവ്യവസ്ഥയെ തകർക്കും. തികഞ്ഞ ആശങ്കയിലാണ് ഇവിടത്തെ ജനം.

Tags:    
News Summary - Silver Line will eliminate paddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.