മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്ക് കൂരിരുട്ടിൽ. ഇതിനുപുറമെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം. ഉത്രാടദിനത്തിൽ കുട്ടികളുമായെത്തിയ കുടുംബങ്ങൾ ദുരിതത്തിലായി. പെരുമ്പടപ്പിൽനിന്ന് എത്തിയ ഒരു കുടുംബത്തിനു നേരേ പാമ്പ് ഇഴഞ്ഞെത്തിയതോടെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച പാർക്കിലെത്തിയവർക്കുനേരെയും പാമ്പ് ചീറി അടുത്തിരുന്നു. കോവിഡ് ലോക് ഡൗണിനെത്തുടർന്ന് പാർക്ക് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതോടെ ശുചീകരണപ്രവർത്തനങ്ങൾ മുടങ്ങുകയും ചെടികൾ വളർന്ന് പാർക്ക് കാടുപിടിക്കുകയുമായിരുന്നു. തുടർന്ന് പാർക്ക് ഇഴജന്തുക്കളുടെ താവളമായി മാറി.
ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പാർക്കിലെ കാടുകൾ വെട്ടിത്തെളിക്കാനോ വിളക്കുകൾ തെളിക്കാനോ നടപടി ഉണ്ടായില്ല. പാമ്പുശല്യത്തെക്കുറിച്ച് ഡിവിഷൻ കൗൺസിലറോടും മറ്റ് അധികൃതരോട് പറഞ്ഞെങ്കിലും മുഖവിലക്കെടുത്തില്ലെന്ന് ഫോർട്ട് ടുറിസം മേഖല പൗരസമിതി പ്രസിഡൻറ് പി.എസ്. അബ്ദു കോയ പറഞ്ഞു.
നഗരസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ആൻറണി കുരീത്തറയാണ് ഡിവിഷൻ കൗൺസിലർ. ഓണാഘോഷമായതോടെ ഫോർട്ട്കൊച്ചിയിൽ സഞ്ചാരികളുടെ തിരക്ക് ഏറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.