ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്ത മീന്‍ പരിശോധനക്കായി പുറത്തെടുക്കുന്നു

ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കെത്തിച്ച പഴകിയ മീന്‍ പിടിച്ചെടുത്തു

തൃപ്പൂണിത്തുറ: ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു. വില്‍പനക്കായി കര്‍ണാടകയില്‍നിന്ന് ലോറിയില്‍ കൊണ്ടുവന്ന പഴകിയ മീനാണ് പിടിച്ചെടുത്തത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് അടക്കം അന്തർ സംസ്ഥാനങ്ങളില്‍നിന്ന് പഴകിയ മീനുകള്‍ കൊച്ചിയിലേക്ക് എത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ ഏഴോടെ ചമ്പക്കര മാര്‍ക്കറ്റിലെത്തിയ ഉദ്യോഗസ്ഥര്‍ ലോറിയില്‍നിന്ന് മീന്‍വെച്ച ബോക്‌സുകള്‍ ഇറക്കും മുമ്പുതന്നെ പരിശോധിക്കുകയായിരുന്നു. പഴക്കമില്ലാത്ത അയല, ചാള തുടങ്ങിയ മീനുകള്‍ക്കൊപ്പം അഴുകിയ നിലയില്‍ കിളിമീന്‍ ഉൾപ്പെടെയാണ് കണ്ടെത്തിയത്.

ലോറി കോര്‍പറേഷന്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറിന് കുണ്ടന്നൂരില്‍നിന്ന് രണ്ടു കണ്ടെയ്‌നറുകളിലായി 4000 കിലോയിലധികം അഴുകിയ നിലയില്‍ കൊണ്ടുവന്ന മത്സ്യം പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - Stale fish seized in champakkara Fish Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.