കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്ത് പത്താം വാർഡ് വയലോടത്ത് നെൽവയൽ തണ്ണിർത്തട സംരക്ഷണ നിയമം അട്ടിമറിച്ച് കൃഷിഭൂമി നികത്തുന്നതായി ആക്ഷേപം. മില്ലുപടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മണ്ണിട്ടു നികത്തുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പലവട്ടം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
രാത്രികാലങ്ങളിലാണ് നികത്തൽ തകൃതിയായി നടക്കുന്നത്. ഇതു സംബന്ധിച്ച് സി.പി.എം, കെ.എസ്.കെ.ടി.യു എന്നീ സംഘടനകൾക്ക് പുറമേ പ്രദേശവാസികളും കരുമാല്ലൂർ പഞ്ചായത്ത്, വില്ലേജ് ഓഫിസ്, പറവൂർ തഹസിൽദാർ, ജില്ല കലക്ടർ എന്നിവർക്ക് 2023ൽ പരാതി നൽകിയിരുന്നു. തുടർന്ന് വില്ലേജ് ഓഫിസർ അനധികൃത നിലംനികത്തൽ നിർത്തിവക്കാനാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ ഉത്തരവ് നിലനിൽക്കെ മണ്ണടിക്കൽ നിർബാധം തുടർന്നു. നാട്ടുകാർ സംഘടിച്ച് ചെറുത്തതോടെ പലവട്ടം പൊലീസും വിഷയത്തിൽ ഇടപെട്ടു. ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളിൽ വ്യാപൃതരായതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നികത്തൽ തകൃതിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.