കൊച്ചി: നഗരത്തിലെ പ്രധാന ദ്വീപുകളിൽ ഒന്നായ താന്തോന്നി തുരുത്തിന് ഔട്ടർ റിങ്ങ് ബണ്ട് റോഡ് നിർമാണത്തിനായുള്ള പാരിസ്ഥിതിക പഠനം ആരംഭിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുൻകൈ എടുത്ത് ജിഡ ഫണ്ടിൽനിന്നും ആറ് കോടി 50 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണപ്രവർത്തനം നടത്തുന്നത്.
ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രത്തിെൻറ (NCESS ) നേതൃത്വത്തിലാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കാൻ വേണ്ട പഠന റിപ്പോർട്ട് തയാറാക്കുന്നത്. ഇതിനായി 3.50 ലക്ഷം രൂപ അടച്ചു. ഈ തയാറാക്കുന്ന പഠന റിപ്പോർട്ട് കേരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിക്ക് സമർപ്പിക്കും.
അവർ നൽകുന്ന പ്രവർത്തനാനുമതിയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ദേശീയ ഭൗമ ശാസ്ത്ര പഠനകേന്ദ്ര ഉദ്യോഗസ്ഥരായ രമേശ് കുമാർ, അഖിൽ ചന്ദ്രൻ ജിഡ ഉദ്യോഗസ്ഥരായ ജിനു, ലീന എന്നിവർ അടങ്ങുന്ന സംഘം തുരുത്ത് സന്ദർശിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു.
റിങ് റോഡ് യാഥാർഥ്യമായാൽ പ്രദേശവാസികൾക്കും തുരുത്ത് കേന്ദ്രികരിച്ചുള്ള ടൂറിസം സാധ്യതകളും വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.