മുംബൈയിൽനിന്ന് കോർഡിലിയ ആഡംബര കപ്പലിൽ കൊച്ചിയിലെത്തിയവർക്ക് വിനോദ സഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം (ഫോട്ടോ -പി. അഭിജിത്ത്)
മട്ടാഞ്ചേരി: ആഭ്യന്തര ആഡംബര കപ്പൽ എം.വി.എം പ്രസിെൻറ ഏകദിന സന്ദർശനത്തിൽ കൊച്ചിക്ക് നേട്ടമായത് ലക്ഷങ്ങൾ. മുംബൈയിൽനിന്ന് ബുധനാഴ്ച എട്ടുമണിക്കൂർ സന്ദർശനമാണ് സഞ്ചാരികൾ നടത്തിയത്. ടഗ്, ആങ്കറിങ് തുടങ്ങിയവയിലൂടെ തുറമുഖ ട്രസ്റ്റിന് അഞ്ചുലക്ഷം രൂപയുടെ വരുമാനമുണ്ടായി.
യാത്രക്കാർക്കായുള്ള ബസ്, കാർ, ഓട്ടോ വാഹനങ്ങളിലൂടെ ഏഴുലക്ഷം രൂപയിലേറെ ചെലവഴിെച്ചന്നാണ് കണക്ക്. കുടാതെ കപ്പലിലേക്കുള്ള ശുദ്ധജലം, മത്സ്യം, മാംസം, പച്ചക്കറി, അടക്കമുള്ളവയുടെ ഭക്ഷ്യവിഭവങ്ങൾ വാങ്ങിയ വകയിലും മറ്റും ലക്ഷങ്ങൾ കൊച്ചിയിൽ ചെലവഴിച്ചു. ചെറുകിട വ്യാപാര വിപണന കേന്ദ്രങ്ങളിൽ യാത്രക്കാരുടെ പർച്ചേസിലൂടെയും വരുമാനമുണ്ടായതായാണ് പ്രാഥമിക കണക്ക്. ആഭ്യന്തര ആഡംബര കപ്പൽയാത്രയിൽ കൊച്ചി ശ്രദ്ധകേന്ദ്രമായതോടെ സംസ്ഥാനത്ത് ടൂറിസം മേഖലയിൽ വൻ നേട്ടമാണുണ്ടാകുന്നത് കോവിഡ് പ്രതിസന്ധി ഒഴിവാകുന്നതോടെ വിദേശ സഞ്ചാരികളുമായുള്ള ആഡംബര കപ്പലുകളും കൊച്ചിയിലെത്തും.
ഇതിനുള്ള അന്വേഷണങ്ങൾ ടൂർ ഓപറേറ്റർമാരിലെത്തിയതായാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആഡംബര കപ്പലുകൾ എത്തുന്ന തുറമുഖമാണ് കൊച്ചി. 21 മാസത്തെ ഇടവേളക്കുശേഷമാണ് വിനോദസഞ്ചാര കപ്പൽ തീരമണിയുന്നത്. അതേസമയം ചരിത്രസ്മാരകങ്ങൾ അടഞ്ഞുകിടക്കുന്നത് പ്രതിഷേധാർഹമാെണന്ന് ടൂറിസം ഗൈഡുകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.