ഫോർട്ട്​കൊച്ചി നെഹ്​റു പാർക്കിനു മുന്നിലെ റോഡിൽ മഴയത്ത് രൂപപ്പെട്ട വെള്ളക്കെട്ട്

രാജ്യത്തെ ആദ്യ ടാർ റോഡ് വെള്ളക്കെട്ടിൽ

ഫോർട്ട്​കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമുള്ള സൗന്ദര്യവത്​കരണ പദ്ധതിക്ക് വേണ്ടി റോഡുകൾ കട്ട വിരിച്ച് ഉയർത്തിയപ്പോൾ രാജ്യത്തെ ആദ്യ ടാർ റോഡ് വെള്ളക്കെട്ടിലമരുന്നു. ഈ റോഡിൽ വീഴുന്ന മഴ വെള്ളം ഒലിച്ചു പോകാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.ഫോർട്ട്​കൊച്ചി നെഹ്​റു പാർക്കിനു മുന്നിലെ ഈ റോഡ് ആറിഞ്ചോളം താഴ്ന്ന നിലയിലാണ്.

രാജ്യത്ത് ആദ്യമായി ടാറിങ്​ നടത്തിയത് ഈ ടവർ റോഡാണ്. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു റോഡി​െൻറ നിർമാണം. ഈ റോഡും കട്ട വിരിച്ച്​ ഉയർത്താൻ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉദ്ദേശിച്ചിരുന്നു. എന്നാൽ, കട്ട വിരിക്കുന്നതിൽ എതിർപ്പുമായി പൈതൃക സ്നേഹികൾ രംഗത്തെത്തി. ഇതോടെ ടവർ റോഡി​െൻറ പാർക്കിന്​ മുൻഭാഗം ഒഴികെയുള്ള ഭാഗങ്ങൾ കട്ട വിരിച്ച് ഉയർത്തുകയും റോഡ് താഴ്ന്ന നിലയിലാകുകയുമായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തിൽ അധികൃതർ വാശി തീർത്താണ്​ നിർമാണം നടത്തിയതെന്ന്​ ഫോർട്ട്​കൊച്ചി പൗരസമിതി പ്രസിഡൻറ് പി.എസ്. അബ്​ദു കോയ ആരോപിച്ചു.

Tags:    
News Summary - The first tar road in the country flooded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.