രാജ്യത്തെ ആദ്യ ടാർ റോഡ് വെള്ളക്കെട്ടിൽ
text_fieldsഫോർട്ട്കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമുള്ള സൗന്ദര്യവത്കരണ പദ്ധതിക്ക് വേണ്ടി റോഡുകൾ കട്ട വിരിച്ച് ഉയർത്തിയപ്പോൾ രാജ്യത്തെ ആദ്യ ടാർ റോഡ് വെള്ളക്കെട്ടിലമരുന്നു. ഈ റോഡിൽ വീഴുന്ന മഴ വെള്ളം ഒലിച്ചു പോകാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.ഫോർട്ട്കൊച്ചി നെഹ്റു പാർക്കിനു മുന്നിലെ ഈ റോഡ് ആറിഞ്ചോളം താഴ്ന്ന നിലയിലാണ്.
രാജ്യത്ത് ആദ്യമായി ടാറിങ് നടത്തിയത് ഈ ടവർ റോഡാണ്. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു റോഡിെൻറ നിർമാണം. ഈ റോഡും കട്ട വിരിച്ച് ഉയർത്താൻ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉദ്ദേശിച്ചിരുന്നു. എന്നാൽ, കട്ട വിരിക്കുന്നതിൽ എതിർപ്പുമായി പൈതൃക സ്നേഹികൾ രംഗത്തെത്തി. ഇതോടെ ടവർ റോഡിെൻറ പാർക്കിന് മുൻഭാഗം ഒഴികെയുള്ള ഭാഗങ്ങൾ കട്ട വിരിച്ച് ഉയർത്തുകയും റോഡ് താഴ്ന്ന നിലയിലാകുകയുമായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തിൽ അധികൃതർ വാശി തീർത്താണ് നിർമാണം നടത്തിയതെന്ന് ഫോർട്ട്കൊച്ചി പൗരസമിതി പ്രസിഡൻറ് പി.എസ്. അബ്ദു കോയ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.