ഷെ​ഫീ​ഖ്

ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ച ആൾ പിടിയിൽ

കാ​ക്ക​നാ​ട്: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ന് ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി. വാ​ഴ​ക്കാ​ല സ്വ​ദേ​ശി കു​ന്നേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി ഓ​ടി​ച്ചു​വ​ന്ന ഓ​ട്ടോ വ​രാ​പ്പു​ഴ കൊ​ങ്ങോ​ർ​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ നേ​ത്ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ആ​ന്റ​ണി ജേ​ക്ക​ബ് ഓ​ടി​ച്ച കാ​റി​ന് ചെ​മ്പു​മു​ക്ക് ഭാ​ഗ​ത്തു​വെ​ച്ച് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം ന​ട​ന്നു. പി​ന്നീ​ട് വാ​ഴ​ക്കാ​ല ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ആ​ന്റ​ണി ജേ​ക്ക​ബ് ഇ​ത് വീ​ണ്ടും ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി ഷെ​ഫീ​ഖ്​ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ന്റ​ണി ജേ​ക്ക​ബ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The man who stabbed the driver was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.