മട്ടാഞ്ചേരി: ആഴക്കടലിൽ അസുഖബാധിതനായ കപ്പൽ ജീവനക്കാരന്റെ ജീവൻ രക്ഷിച്ച് കൊച്ചിയിലെ തീരരക്ഷാ സേന. തിങ്കളാഴ്ച രാവിലെ കൊച്ചി തീരത്തിന് പടിഞ്ഞാറ് 120 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കുകപ്പൽ ജീവനക്കാരൻ പ്രദീപ് ദാസ് രോഗബാധിതനായി തളർന്നുവീണത്.
യു.എ.ഇയിൽനിന്ന് കൊളംബോയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന ‘ഗ്ലോബൽ ടാങ്കർ’ കപ്പലിലായിരുന്നു സംഭവം. അമിത രക്തസമ്മർദവും മസ്തിഷ്കാഘാതവും സംഭവിക്കുകയും ഇടതുവശം തളരുകയും ചെയ്തു. കപ്പലിൽനിന്ന് സഹായ സന്ദേശമെത്തിയതോടെ തീരരക്ഷാ സേന പ്രതികൂല കാലാവസ്ഥയിൽ കൊച്ചിയിൽനിന്ന് ലൈറ്റ് ഹെലികോപ്ടറിൽ എത്തിയാണ് രക്ഷിച്ചത്. തുടർന്ന് കൊച്ചി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടൽക്ഷോഭവും മഴയും കാറ്റും മറികടന്നാണ് തീരരക്ഷാ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.