ചോറ്റാനിക്കര: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവാക്കളെ ചോറ്റാനിക്കര സ്റ്റേഷന് എസ്.ഐ മര്‍ദിച്ചതായി പരാതി. കോഴിക്കോട് പടിക്കല്‍ താഴത്ത് കക്കോടി കിഴക്കുമുറിയില്‍ മനോഹരെൻറ മകന് പി.ടി. മിഥുന്, കൊല്ലം എച്ച്.ആൻഡ്.സി കോളനി ഗാന്ധിനഗര്‍-17ല്‍ കെ. സെയ്താലി എന്നീ യുവാക്കളെയാണ് ചോറ്റാനിക്കര എസ്.ഐ ബാബു മര്‍ദിച്ചതായി കാണിച്ച് എറണാകുളം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. ആലുവയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്ക് ഇൻറര്വ്യൂവിനെത്തിയതായിരുന്നു ഇരുവരും. മിഥുന് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകാമെന്ന് തീരുമാനിച്ചതിെൻറ അടിസ്ഥാനത്തില്‍ സെയ്താലിയെയും കൂട്ടുകയായിരുന്നു.
എന്നാല്‍, രാത്രി വൈകിയതിനാല്‍ നട അടച്ചെന്ന് സെക്യൂരിറ്റി പറഞ്ഞതിെൻറ അടിസ്ഥാനത്തില്‍ തിരിച്ചുപോകാൻ റോഡിലിറങ്ങിയ സമയം നൈറ്റ് പട്രോളിങ്ങിനായി വന്ന എസ്.ഐയും സംഘവും യുവാക്കളെ ചോദ്യംചെയ്തു. കൈയിലുണ്ടായിരുന്ന ബയോഡേറ്റ നല്കിയപ്പോള് ''മുസ്ലിമായ നിനക്ക് എന്താ അമ്പലത്തില്‍ കാര്യ''മെന്ന് ചോദിച്ച് എസ്.ഐ സെയ്താലിയോട് പരുഷമായ രീതിയില്‍ പെരുമാറിയതായി പരാതിയില്‍ പറയുന്നു.
സെയ്താലിയുടെ മുഖത്തും നെഞ്ചത്തും അടിക്കുകയും ബൂട്സ്കൊണ്ട് നടുവില്‍ ചവിട്ടി പരിക്കേല്പിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്ത് മിഥുനെയും ഉപദ്രവിക്കുകയും ചെയ്തു. യുവാക്കളെ ഉപേക്ഷിച്ച് കേസെടുക്കാതെ എസ്.ഐയും സംഘവും പോവുകയും ചെയ്തു. അവശനിലയില്‍ റോഡില്‍കണ്ട യുവാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജോമോനും ഒപ്പമുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗവും ചേര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.