പള്ളുരുത്തി: ഇന്ത്യയെക്കുറിച്ച പൊതുവിവരങ്ങൾ ഏത് ചോദിച്ചാലും ഉടൻ മറുപടി പറയുന്ന മിടുക്കിയാണ് പള്ളുരുത്തി എ.കെ.ജി െലയ്നിൽ മാടശ്ശേരി വീട്ടിൽ ബിനു തമ്പി-ചിഞ്ചു സുധീർ ദമ്പതികളുടെ ഏക മകൾ എം.ബി. സിവ. 54 സെക്കൻറിനുള്ളിൽ 21 ചോദ്യത്തിനാണ് സിവ മറുപടി പറഞ്ഞത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെക്കുറിച്ച് ചോദിച്ചാൽ ഭാഷയും തലസ്ഥാനവും പറയും. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, ഇന്ത്യയുടെ 21 ഔദ്യോഗിക ചിഹ്നങ്ങൾ, 40 മൃഗങ്ങൾ, 20 ഫലങ്ങൾ, 11 പച്ചക്കറികൾ, 12 കടൽജീവികൾ, 12 പറവകൾ, ശരീരത്തിലെ 19 അവയവങ്ങൾ, 14 വാഹനങ്ങളുടെ പേരുകൾ, 17 കവിതകൾ, സോളാർ സിസ്റ്റത്തെക്കുറിച്ച വിവരങ്ങൾ, നിറങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ സിവക്ക് മനപ്പാഠമാണ്.
ഇംഗ്ലീഷ് അക്ഷരങ്ങൾ തിരിച്ചെഴുതാനുള്ള (മിറർ റൈറ്റിങ്) കഴിവാണ് മറ്റൊന്ന്. സിവയുടെ ഈ കഴിവ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർ വിലയിരുത്തി സർട്ടിഫിക്കറ്റും മെഡലും നൽകി. തോപ്പുംപടിയിലെ പ്രീ െക.ജി കിഡ്സിലെ അധ്യാപകരാണ് സിവയുടെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞതെന്ന് മാതാവ് ചിഞ്ചു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.