സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിലെ പ്രതികളായ ഇസൈക്ക് മുത്തു, സജിത, അനിക്കുട്ടൻ

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ. കിഴക്കേ കടുങ്ങല്ലൂർ ഇരുമ്പാപ്പുറം വീട്ടിൽ ഇസൈക്ക് മുത്തു (51), ഭാര്യ സജിത (45) കടയ്പള്ളി അനിക്കുട്ടൻ (47) എന്നിവരാണ് ബിനാനിപുരം പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 12നാണ് 27.8 ഗ്രാം വരുന്ന മുക്കുമാല പണയം വച്ച് 82,000 രൂപ വാങ്ങിയത്. കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വെക്കാൻ ശ്രമം നടത്തിയിരുന്നു.

ബിനാനിപുരം പൊലീസ് ഇൻസ്പെക്ടർ വി.ആർ. സുനിൽ, സബ് ഇൻസ്പെക്ടർ രഘുനാഥ്, എ.എസ്.ഐമാരായ ജോർജ് തോമസ്, അനിൽകുമാർ, അബ്ദുൽ റഷീദ്, അബ്ദുൽ ജമാൽ, എസ്.സി.പി.ഒമാരായ നസീബ്, എസ്. ഹരീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

Tags:    
News Summary - Three arrested in rolled gold fraud co-operative bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.