തൃക്കാക്കര:ചരിത്രം തിരുത്തിക്കുറിക്കും; ഇടത് മതേതര ചേരി ഉയര്‍ന്നുവരേണ്ടത് അനിവാര്യത -പി.ഡി.പി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പറഞ്ഞു. വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ ഇടത് മതേതര ചേരി ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പി.ഡി.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കണ്‍വെന്‍ഷന്‍ എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ചിറ്റേത്തുകര അധ്യക്ഷതവഹിച്ചു.

പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എ. മുഹമ്മദ് ബിലാല്‍, ടി.എ. മുജീബ് റഹ്മാന്‍, ജില്ല പ്രസിഡന്‍റ് അഷ്റഫ് വാഴക്കാല, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡന്‍റുമാരായ ലാലുജോസ് കാച്ചപ്പിള്ളി, സലാം കരിമക്കാട്, ജമാല്‍ ചെങ്ങമനാട്, തൃക്കാക്കര മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.ടി. എല്‍ദോ, കെ.എസ്. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Thrikkakara: History will be rewritten; Left secular slum must emerge - PDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.